Enter your Email Address to subscribe to our newsletters

Idukki, 1 നവംബര്‍ (H.S.)
ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയോധിക മരിച്ചു. ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനി തങ്കമ്മ (82) ആണ് മരിച്ചത്.
ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് തങ്കമ്മയുടെ മരണം.
സഹോദരപുത്രനായ സുകുമാരനെ സാമ്ബത്തിക തര്‍ക്കങ്ങള തുടര്‍ന്ന് തങ്കമ്മ ആസിഡ് ഒഴിച്ച കൊലപ്പെടുത്തുകയായിരുന്നു. തങ്കമ്മയുടെ സ്വര്‍ണം പണയം വച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി തര്‍ക്കവും കേസുമുണ്ടായിരുന്നു നേരത്തെ. പിന്നീട് ഇരുവരും രമ്യതയില്‍ എത്തി. എന്നാല്‍ രണ്ടാഴ്ച മുന്‍പ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തുകയും സ്വര്‍ണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും തർക്കമുണ്ടാവുകയുമായിരുന്നു.
ഇതിനു ശേഷം സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് പിന്നിലൂടെ എത്തി തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിക്കുന്നതിന്റെ ഇടയില്‍ പിടി വലികള്‍ സംഭവിക്കുകയും ആസിഡ് തങ്കമ്മയുടെ ദേഹത്തു വീഴുകയും ചെയ്തിരുന്നു. പരുക്കേറ്റ ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പോകുന്ന വഴിയില്‍ തന്നെ സുകുമാരൻ മരണപ്പെട്ടിരുന്നു.ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റായിരുന്നു മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.
പരുക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച മരണം സംഭവിക്കുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR