ഇന്ത്യന്‍ വ്യോമസേനക്കായി കാര്‍ഗോ ഡ്രോണ്‍: പ്രദര്‍ശനവും സമ്ബര്‍ക്ക പരിപാടിയും സംഘടിപ്പിച്ചു
Thiruvananthapuram, 1 നവംബര്‍ (H.S.) ദക്ഷിണ വ്യോമസേന ആസ്ഥാനം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI) യുമായി സഹകരിച്ച്‌ ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകള്‍ക്കുമുള്ള സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും വിതരണം
Cargo drone for the Indian Air Force


Thiruvananthapuram, 1 നവംബര്‍ (H.S.)

ദക്ഷിണ വ്യോമസേന ആസ്ഥാനം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI) യുമായി സഹകരിച്ച്‌ ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകള്‍ക്കുമുള്ള സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങള്‍ക്കുമുള്ള 'കടല്‍മാര്‍ഗ കാര്‍ഗോ ഡ്രോണുകള്‍' എന്ന വിഷയത്തില്‍ ഒരു വ്യവസായ ഔട്ട് റീച്ച്‌ പ്രോഗാമും പ്രദര്‍ശനവും ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.

വ്യോമസേനാ ഉപമേധാവി എയര്‍ മാര്‍ഷല്‍ നര്‍മ്‌ദേശ്വര്‍ തിവാരി പരിപാടി ഉദ്ഘാടനം ചെയ്തു, ദക്ഷിണ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന മുഖ്യപ്രഭാഷണം നടത്തി.

പ്രതിരോധ മന്ത്രാലയം (MOD), ഇന്ത്യന്‍ സായുധ സേനയുടെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (HQ IDS), തീരസംരക്ഷണ സേന, അക്കാദമിയ, ഈ രംഗത്തുള്ള വിദഗ്ധര്‍, സ്വകാര്യ വ്യവസായത്തില്‍ നിന്നുള്ള പങ്കാളികള്‍ എന്നിവരെ ഈ പരിപാടിയില്‍ ഒരുമിച്ച്‌ കൊണ്ടുവരാന്‍ സാധിച്ചു. ദ്വീപ് പ്രദേശങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ ഡ്രോണുകള്‍, അനുബന്ധ സാങ്കേതികവിദ്യകള്‍ എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിനായുള്ള സങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സഹകരണം വളര്‍ത്തുന്നതിനും പങ്കാളികളുമായി തന്ത്രപരമായ ചര്‍ച്ചക്കുമുള്ള വേദിയായി ഈ പരിപാടി മാറി.

വ്യോമസേനയുടെ പ്രവര്‍ത്തന ആവശ്യകതകളെയും ഭാവി ആവശ്യങ്ങളെയും കുറിച്ച്‌ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക ഉദ്യോഗസ്ഥരുമായും സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് ഈ പരിപാടി സൗകര്യമൊരുക്കി. വ്യോമസേനയുടെ വിശാലമായ ആവശ്യകതകള്‍ വിശദീകരിക്കുന്നതിനും, പദ്ധതിയുടെ വ്യാപ്തി പങ്കാളികള്‍ക്ക് വ്യക്തമാക്കുന്നതിനും പരിപാടി സഹായകമായി. ഇന്ത്യന്‍ വ്യോമസേന, സംസ്ഥാന ഏജന്‍സികള്‍, അക്കാദമിക് മേഖല എന്നിവയുമായുള്ള പങ്കാളിത്ത അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പൊതു വേദിയാകാന്‍ ഈ പരിപാടിക്ക് സാധിച്ചു.

ഇതിലൂടെ, ഡ്രോണ്‍ സാങ്കേതികവിദ്യയുടെ മേഖലയില്‍ സ്വാശ്രയത്വം, നവീകരണം, സാങ്കേതിക പുരോഗതി എന്നിവയ്ക്കായി വ്യവസായത്തെയും ഗവേഷണ സ്ഥാപനങ്ങളെയും മികച്ച രീതിയില്‍ സജ്ജമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ഡ്രോണ്‍ ആപ്ലിക്കേഷനുകളിലെ നവീകരണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അക്കാദമിക്, വ്യവസായം, ഇന്ത്യന്‍ വ്യോമസേന എന്നിവയ്ക്കിടയിലുള്ള ഒരു പാലമായി വര്‍ത്തിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ഒരു മുന്‍നിര പരിപാടിയാണ് മെഹര്‍ ബാബ കോമ്ബറ്റീഷന്‍ (എം.ബി.സി). 2018 ഒക്ടോബറിലാണ് എം.ബി.സി ആദ്യമായി വിഭാവനം ചെയ്തത്. ഇതുവരെ മൂന്ന് പതിപ്പുകള്‍ നടന്നിട്ടുണ്ട്. എംബിസി-1, എംബിസി-2 എന്നിവ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്, എംബിസി-3 പുരോഗമിക്കുകയാണ്.

എംബിസി-4 ന്റെ പ്രമേയം ‘കടല്‍ മാര്‍ഗ കാര്‍ഗോ ഡ്രോണുകള്‍’ എന്നതാണ്. ദീര്‍ഘദൂരങ്ങളില്‍, പ്രത്യേകിച്ച്‌ ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളിലേക്കും വിവിധ പേലോഡുകള്‍ വഹിക്കാന്‍ കഴിവുള്ള കാര്‍ഗോ ഡ്രോണുകള്‍ വികസിപ്പിക്കുക, പരീക്ഷിക്കുക, പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. സമയബന്ധിതവും കാര്യക്ഷമവും സുസ്ഥിരവുമായ ദ്വീപ് കണക്റ്റിവിറ്റിക്കായി ഒരു സാങ്കേതിക-ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദ്വീപ് പ്രദേശങ്ങള്‍ക്കിടയില്‍ സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങള്‍ ഉറപ്പാക്കുന്നതിനും ദീര്‍ഘദൂര – കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കാര്‍ഗോ ഡ്രോണുകളുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിന് ഈ മേഖലയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിവരങ്ങള്‍ ശേഖരിക്കുന്നു .

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News