വിഴിഞ്ഞം തുറമുഖ ലോങ്ങ് മാർച്ച് ഇന്ന് മൂന്ന് വർഷം
Thiruvananthapuram, 1 നവംബര്‍ (H.S.) വിഴിഞ്ഞം തുറമുഖ കവാടമായ മുല്ലൂർ മുതൽ സെക്രട്ടറിയേറ്റ് വരെ ലോങ്ങ് മാർച്ച് നടത്തിയിട്ടു ഇന്ന് (നവംബർ 1) മൂന്ന് വർഷം തികയുന്നു. തുറമുഖത്തെ തകർക്കാൻ ഒരുവിഭാഗം തയാറായപ്പോൾ ജനകിയ കൂട്ടായ്മ നിരവധി പ്രക്ഷോഭപരിപാ
Vizhinjam port


Thiruvananthapuram, 1 നവംബര്‍ (H.S.)

വിഴിഞ്ഞം തുറമുഖ കവാടമായ മുല്ലൂർ മുതൽ സെക്രട്ടറിയേറ്റ് വരെ ലോങ്ങ് മാർച്ച് നടത്തിയിട്ടു ഇന്ന് (നവംബർ 1) മൂന്ന് വർഷം തികയുന്നു.

തുറമുഖത്തെ തകർക്കാൻ ഒരുവിഭാഗം തയാറായപ്പോൾ ജനകിയ കൂട്ടായ്മ നിരവധി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചു. മുല്ലൂർ NSS ഹാളിൽ ജനകിയ കാൺവെൻഷനെ തുടർന്ന് മുക്കോലയിൽ ജനകിയ സംഗമം, പ്രതിക്ഷേധ ജ്വാല, തുറമുഖ സംഗമം,വാഹനറാലി,വനിത സംഗമം, സത്യാഗ്രഹം, NSS, SNDP, VSDP, KTMS, KPMS, വിശ്വകർമ സഭ, ഹിന്ദു ഐക്യ വേദി, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ സംഘടനകളുടെ പ്രകടനങ്ങൾ എന്നിവ നടത്തി.

തുടർന്ന് 2022 നവംബർ 1ന് 25 കിലോമീറ്റർ നടന്ന് സ്ത്രീകളും കുട്ടികളും വയോ വൃദ്ധരും ഉൾപ്പെടെ ആയിരങ്ങൾ സെക്രെട്ടറിയേറ്റി ലേക്കു ലോങ്ങ് മാർച്ച് നടത്തി.

മുല്ലൂരിൽ രാവിലെ SN യൂത്ത്മൂവ് മെന്റ് ജില്ലാ കൺവിനർ മുല്ലൂർ വിനോദ് ഉത്ഘാടനം ചെയ്ത് സമരത്തിന് നേതൃത്വം നൽകിയ ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ നയിച്ച ലോങ്ങ് മാർച്ചിൽ നൂറു കണക്കിന് വനിത കൾ അണിചേർന്നു.

മാർച്ചിന് നിരവധി സ്വീകരണങ്ങൾ ലഭിച്ചു. NSS എല്ലാ സ്ഥലത്തും സ്വീകരണം നൽകി. SNDP, സേവാഭാരതി, CPM, ബിജെപി, ഡ്രൈവേഴ്സ് യൂണിയൻ, വിശ്വഹിന്ദു പരിഷത്, ഹിന്ദു ഐക്യ വേദി, ഭാരതിയ മത്സ്യ പ്രവർത്തക സംഘം,കേരള ക്ഷേത്ര സംരക്ഷണ സമിതി, അനന്തപുരി ഹിന്ദു ധർമ പരിഷത്, ബാലഗോകുലം, VMac, വിളക്കിത്തല നായർ സമാജം, ജമാത് കമ്മിറ്റികൾ,തുടങ്ങിയ സംഘടനകൾ സ്വീകരണം നൽകി. പഴവങ്ങാടിയിൽ ബജരംഗ ദൾ പുഷ്പവൃഷ്ടി നൽകി സ്വീകരിച്ചു.

സെക്രട്ടറിയറ്റി ൽ എത്തിയപ്പോൾ NSS താലൂക് യൂണിയൻ പ്രസിഡന്റ്‌ ശ്രീ സംഗീത് കുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. CPM നേതാവ് ആനാവൂർ നാഗപ്പൻ, ബിജെപി നേതാവ് VV രാജേഷ്, വിഷ്ണു പുരം ചന്ദ്രശേഖരൻ, മുല്ലൂർ മോഹനചന്ദ്രൻ നായർ, ഷാജു ശ്രീ കണ്ടശ്വരം, സനൽകുമാർ, മുക്കോല സന്തോഷ്‌, മുല്ലൂർ അജിത്, തുടങ്ങിയവർ പ്രസംഗിച്ചു.

Adv S suresh, പാറവിള വിജയൻ, സഫറള്ള ഖാൻ, KS സാജൻ, അംബിശൻ, കരിച്ചൽ ജയകുമാർ,മുല്ലൂർ ശ്രീകുമാർ, പവനസുധിർ,വിവേകാനന്ദൻ, വേണുഗോപാൽ, പ്രദീപ്‌ ചന്ത്, സഞ്ചുലൻ, ലേഖ, ശൈലനന്ദിനി, രാമചന്ദ്രൻ നായർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

വിഴിഞ്ഞം തുറമുഖം ഇന്ന് യഥാർത്ഥ മാകുമ്പോൾ ഈ ലോങ്ങ് മാർച്ചിന് വലിയ പ്രസക്തി ഉണ്ട്.

ജാതി മത രാഷ്ട്രിയ ത്തിനുപരി ഒരു വികസന കാഴ്ച്ച പാട് നേടിയെടുക്കാൻ മാർച്ചിന് കഴിഞ്ഞു. തുറമുഖ വിരുദ്ധരായ സമരക്കാർ ഒറ്റപ്പെടുന്ന അവസ്ഥ എത്തിയത് ഈ ലോങ്ങ് മാർച്ച് ആയിരുന്നു.

ജില്ല യിലെ മുഴുവൻ ജനങ്ങളും തുറമുഖ വിരുദ്ധർക്കെതിരെ അണി ചേർന്ന ഐതിഹാസിക സമരമായിരുന്നു ലോങ്ങ് മാർച്ച്. കോൺഗ്രസ് നേതാക്കൾ മാത്രം മാർച്ചിൽ പങ്കെടുക്കാതെ വിട്ടു നിന്ന്. കാലം അതിനു മറുപടി നൽകും.

കൂട്ടായ്മയുടെ ലത്തിൻ കാർക്കെതിരെയുള്ള പ്രതിരോധം ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും (ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്‌, ഹരിയാന, കർണാടക, ആന്ധ്ര, മദ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങൾ, ടീവി ചാനലുകൾ )വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയുകയും വലിയ ചർച്ച ഇന്ത്യ മുഴുവൻ ഉണ്ടായി.

തുറമുഖത്തിന് അനുകൂലമായി അനന്തപുരിയിലെ ജനതയെ ഒറ്റക്കെട്ടായി അണിനിരത്താൻ ജനകീയ കൂട്ടായ്മ നേതൃത്വത്തിന് കഴിഞ്ഞു. വികസനത്തിന്‌ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിപ്പിക്കാൻ കഴിയുമെന്നുള്ളതിന്റെ തെളിവാണ് ജനകീയ കൂട്ടായ്മ യുടെ പ്രവർത്തന ശൈലി തെളിയിച്ചു.

തുറമുഖത്തിൽ ലഭിക്കുന്ന അവസരങ്ങൾ ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ 20 ഓളം സെമിനാറുകൾ ജനകീയ കൂട്ടായ്മ നടത്തി മുന്നോട്ടു പോകുന്നു.

250ഓളം കമ്പനികളെ ഉൾപ്പെടുത്തി msme ഡിപ്പാർട്മെന്റ്, വിവിധബാങ്കുകളെയും സഹകരിപ്പിച്ചു കൊണ്ട് ഒരു ബിസിനെസ് conclave ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

വലിയ രീതിയിലുള്ള തൊഴിൽ സാധ്യത കളാണ് ഈ പ്രദേശത്ത് ഇത് വഴി ലഭിക്കുന്നത്. റോഡ് ആക്സസ് വന്ന് കണ്ടെയ്നർ ഓപറേഷൻ ആരംഭിക്കുന്നത്തോടെ അനന്തമായ വികസന സാധ്യത ഉണ്ടാകാൻ നാട്ടുകാരായ നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ കവാടമാണ് വിഴിഞ്ഞം തുറമുഖം.ചരിത്രത്തിന്റെ ഭാഗമായി മുല്ലൂരിലെ ധീരരായ ഐതിഹസിക സമരത്തിൽ പോരാടിയ നാട്ടുകാർ തുറമുഖം ഉള്ള കാലം വരെ ഓർമിക്കും. ഇത് ചരിത്ര പോരാട്ടമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News