നെയ്യാറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Thiruvanathapuram, 1 നവംബര്‍ (H.S.) തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കവേ നെയ്യാറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജിയുടേയും ആശയുടേയും മകൻ ആഷ്‍വിൻ ഷാജി (15)യാണ് മരിച
child death


Thiruvanathapuram, 1 നവംബര്‍ (H.S.)

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കവേ നെയ്യാറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജിയുടേയും ആശയുടേയും മകൻ ആഷ്‍വിൻ ഷാജി (15)യാണ് മരിച്ചത്. കാട്ടാക്കട പ്ലാവൂർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

നെയ്യാറിലെ ചായ്ക്കുളം മൂഴിക്കൽ കടവിൽ ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് ആറ്റിൽ വീണു. ഇതെടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News