Enter your Email Address to subscribe to our newsletters

Kerala, 1 നവംബര്‍ (H.S.)
തിരുവനന്തപുരം : രാജ്യത്തിൻറെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നു എന്ന പ്രഖ്യാപനത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല. മോഹന്‍ലാൽ ദുബായിലും കമൽഹാസൻ ചെന്നൈയിലുമായതിനാലാണ് ഇരുവരും അസൗകര്യം അറിയിച്ചിരിക്കുന്നത്. ചില പരിപാടികളുമായി ബന്ധപ്പെട്ടുള്ള തിരക്കുകൾ മൂലമാണ് ഇരുവർക്കും എത്തിച്ചേരാൻ സാധിക്കാത്തതെന്ന് താരങ്ങൾ സര്‍ക്കാരിനെ അറിയിച്ചു. അതേസമയം സംസ്ഥാന സർക്കാരിൻറെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. ചടങ്ങിൽ വെച്ച് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ തുടക്കത്തിൽ തന്നെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്.
---------------
Hindusthan Samachar / Sreejith S