Enter your Email Address to subscribe to our newsletters

Malappuram, 1 നവംബര്‍ (H.S.)
മലപ്പുറം പൊൻമുണ്ടം പഞ്ചായത്തില്‍ സമവായമുണ്ടാക്കാനുള്ള യു ഡി എഫ് നേതൃത്വത്തിന്‍റെ നീക്കം ഇത്തവണയും പാളി. കോൺഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കാനാണ് ഏറ്റവും ഒടുവിൽ തീരുമാനമായിരിക്കുന്നത്. സീറ്റു ചര്‍ച്ചയില്‍ ഉടക്കി മുന്നണി സംവിധാനം പൊളിഞ്ഞതോടെ വികസമില്ലായ്മയും അഴിമതിയുമൊക്കെയായി ഇരുപാര്‍ട്ടികളും ആരോപണ പ്രത്യാരോപണങ്ങളിലാണ്.
നേതാക്കള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുൻ കാലങ്ങളില്‍ ഐക്യമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തിലെ ഈ അനൈക്യം കുത്തക സീറ്റായിരുന്ന താനൂര്‍ നിയോജകമണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ട് തവണയാണ് യു ഡി എഫിനെ താഴെയിട്ടത്. വി അബ്ദു റഹിമാൻ മുസ്ലീം ലീഗിന്‍റെ കോട്ടയായ താനൂരില്‍ നിന്ന് രണ്ട് തവണ വിജയിച്ചെന്ന് മാത്രമല്ല, മന്ത്രിയുമായി. താനൂര്‍ കൂടി ലക്ഷ്യം വച്ച് ഇത്തവണ പഞ്ചായത്തില്‍ മുന്നണിയായേ പറ്റൂ എന്ന് നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം ആദ്യം തന്നെ താഴേക്ക് എത്തി. നേതൃത്വത്തെ ബോധ്യപെടുത്താൻ പേരിനൊരു ചര്‍ച്ച നടത്തി ഇരുപാര്‍ട്ടികളും പതിവ് പോലെ ഇത്തവണയും അടിച്ചു പിരിഞ്ഞു. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഇനി ലീഗിന് ലീഗിന്‍റെ വഴി, കോൺഗ്രസിന് കോൺഗ്രസിന്‍റെ വഴി എന്ന നിലയിലായി കാര്യങ്ങൾ.
മുന്നണിയില്ലാതെ മത്സരിച്ച കഴിഞ്ഞ തവണ മുസ്ലീം ലീഗിന് 12 ഉം കോൺഗ്രസിന് നാലും അംഗങ്ങളാണ് കിട്ടിയത്. സി പി എം അടക്കം മറ്റ് കക്ഷികള്‍ക്കൊന്നും പ്രതിനിധികളുമില്ല. മുന്നണി പൊളിഞ്ഞതോടെ മുസ്ലീം ലീഗ് പഞ്ചായത്ത് ഭരണത്തിനെതിരെ കുറ്റവിചാരണയുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് കൊണ്ഗ്രെസ്സ്.
അന്തിമ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ആകെ 2,84,30,761 വോട്ടർമാരുണ്ട്.
2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ, കേരളം തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ഊർജിതമാക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നവംബർ അവസാനമോ ഡിസംബർ ആദ്യമോ കേരളം പോളിംഗ് ബൂത്തിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന അതിർത്തി നിർണയ കമ്മീഷന്റെ അതിർത്തി നിർണയ പ്രവർത്തനത്തിന് ശേഷം, 1,200 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 23,612 ആയി ഉയർന്നു. ഇതിൽ, കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 36 വാർഡുകൾ ഒഴികെ 23,576 വാർഡുകളിലേക്കാണ് 2025-ൽ തിരഞ്ഞെടുപ്പ് നടക്കുന്നത് (മട്ടന്നൂരിൽ 2027-ലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്). കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ആകെ 2,84,30,761 വോട്ടർമാരുണ്ട്.
വോട്ടർമാരുടെ കണക്ക്
ഏറ്റവും പുതിയ പരിഷ്കരണമനുസരിച്ച്, കേരളത്തിലെ 2.84 കോടിയിലധികം വരുന്ന വോട്ടർമാരുടെ വിവരങ്ങൾ ഇങ്ങനെയാണ്:
സ്ത്രീകൾ: 1,50,18,010
പുരുഷന്മാർ: 1,34,12,470
ട്രാൻസ്‌ജെൻഡർ വോട്ടർമാർ: 281
വിദേശത്തുള്ള വോട്ടർമാർ (Overseas electors): 2,841
എൻറോൾമെന്റിനുള്ള യോഗ്യതാ തീയതിയായി 2025 ജനുവരി 1 കണക്കാക്കിയാണ് പട്ടിക പുതുക്കിയത്.
ഈ വോട്ടർ പട്ടിക താഴെ പറയുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമാണ്:
941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ
87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകൾ
ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകൾ
---------------
Hindusthan Samachar / Roshith K