റസൂല്‍ പൂക്കുട്ടി ചലചിത്ര അക്കദമി ചെയര്‍മാനായി ചുമതലയേറ്റു; പ്രേംകുമാര്‍ പങ്കെടുത്തില്ല
Thiruvanathapuram, 1 നവംബര്‍ (H.S.) ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. ഇന്ന് രാവിലെ അക്കാദമി ആസ്ഥാനത്ത് എത്തിയാണ് പുതിയ ചുമതല ഏറ്റടുത്തത്. കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പഴ്‌സനായും ചുമതല ഏറ്റിട്ടു
rasool


Thiruvanathapuram, 1 നവംബര്‍ (H.S.)

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. ഇന്ന് രാവിലെ അക്കാദമി ആസ്ഥാനത്ത് എത്തിയാണ് പുതിയ ചുമതല ഏറ്റടുത്തത്. കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പഴ്‌സനായും ചുമതല ഏറ്റിട്ടുണ്ട്. ഇന്നലെയാണ് പുതിയ ഭരണ സമിതിയുടെ നിയമനം സംബന്ധിച്ച് ഉത്തരവിറങ്ങിയത്.

സി.അജോയി ആണ് സെക്രട്ടറി. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി.രാകേഷ്, സുധീര്‍ കരമന, റെജി എം.ദാമോദരന്‍, സിതാര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, എസ്.സോഹന്‍ലാല്‍, ജി.എസ്.വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍.അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യു.ഗണേഷ് എന്നിവരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായും നിയമിച്ചിട്ടുണ്ട്.

നടന്‍ പ്രേംകുമാര്‍ ഉള്‍പ്പെട്ട ഭരണസമിതിയെ മാറ്റിയാണ് സര്‍ക്കാര്‍ പുനഃസംഘടന നടത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞു എങ്കിലും നിര്‍ണായക സമയത്തെ പുനസംഘടനയില്‍ അതൃപ്തിയിലാണ് പ്രേംകുമാര്‍. സംസ്ഥാന ചലചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കാന്‍ ഇരിക്കുക ആയിരുന്നു. ഇത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ അടുത്തമാസം നടക്കേണ്ട ഐഐഎഫ്‌കെയുടെ അവസാനവട്ട തയാറെടുപ്പുകളും നടക്കുകയാണ്. ഇതിനിടെയിലാണ് അറിയിപ്പ് പോലും നല്‍കാതെയുള്ള മാറ്റം. പരസ്യ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെങ്കിലും ഇന്ന് റസൂല്‍ പൂക്കുട്ടിയുടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ട് നിന്ന് പ്രേംകുമാര്‍ പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News