Enter your Email Address to subscribe to our newsletters

New delhi, 1 നവംബര്‍ (H.S.)
ആര്‍എസ്എസ് നിരോധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനം. ഖാര്‍ഗെ മുന്‍ അനുഭവങ്ങളില്‍നിന്നും പഠിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പ്രതികരിച്ചു. നിരോധിക്കാന്‍ തക്കതായ കാരണം വേണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കാനും സംസ്‌കാരത്തെ സംരക്ഷിക്കാനുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് തവണ നിരോധിക്കാന്‍ നോക്കിയിട്ടും ജനങ്ങളും കോടതിയും വിധിയെഴുതി. ആര്‍എസ്എസ് മുന്നോട്ട് പോകുകയാണെന്നും സമൂഹം ആര്‍എസ്എസിനെ സമൂഹം അംഗീകരിച്ചെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു. ക
ഴിഞ്ഞ ദിവസമാണ് വാര്‍ത്തസമ്മേളനത്തില്‍ രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S