എസ് ഐ ആർ: സംസ്ഥാനത്തെ ആദ്യ പൂരിപ്പിച്ച എന്യുമറേഷൻ ഫോം സ്വീകരിച്ചു
Thiruvanathapuram, 1 നവംബര്‍ (H.S.) തീവ്ര വോട്ടർപ്പട്ടിക പുതുക്കലിന്റെ (എസ് ഐ ആർ) ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ കുറ്റിച്ചൽ പഞ്ചായത്തിലെ പൊടിയം ഉന്നതി സന്ദർശിച്ചു. കേരളപ്പിറവി ദിനത്തിൽ എസ്ഐആറിന്റെ പൂരിപ്പിച്ച ആദ്യ എനുമറേഷൻ ഫോം
sir kerala


Thiruvanathapuram, 1 നവംബര്‍ (H.S.)

തീവ്ര വോട്ടർപ്പട്ടിക പുതുക്കലിന്റെ (എസ് ഐ ആർ) ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ കുറ്റിച്ചൽ പഞ്ചായത്തിലെ പൊടിയം ഉന്നതി സന്ദർശിച്ചു. കേരളപ്പിറവി ദിനത്തിൽ എസ്ഐആറിന്റെ പൂരിപ്പിച്ച ആദ്യ എനുമറേഷൻ ഫോം സ്വീകരിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

പൊടിയം ഉന്നതിയിലെ ജയ ഫോം

പൂരിപ്പിച്ച് നൽകി.

സംസ്ഥാനത്ത് ആദ്യ എനുമറേഷൻ ഫോം പൂരിപ്പിച്ച് നൽകുന്ന വ്യക്തിയാണ് ജയയെന്നും അപേക്ഷ ഏറ്റുവാങ്ങുന്ന ആദ്യത്തെ ബി എൽ ഒ ശരണ്യയാണെന്നും ഡോ.രത്തൻ ഖേൽക്കർ പറഞ്ഞു. അരുവിക്കര ബി എൽ ഒ യാണ് ശരണ്യ.

പൊടിയം, കമലം ഉന്നതികളിൽ നിന്നായി ആറു കുടുംബങ്ങളിലെ 16 പേരുടെ അപേക്ഷകൾ സ്വീകരിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായ ഷർമിള, കൃഷ്ണദാസ്, ജോയിന്റ് സി ഇ ഒ റൂസി, ഡെപ്യൂട്ടി കളക്ടർ സ്മിത റാണി, ADM ജയകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

നവംബർ നാല് മുതൽ ബി എൽ ഒ മാർതീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അപേക്ഷകൾ വീടുകളിലെത്തി വിതരണം ചെയ്തു തുടങ്ങും.

എസ്. ഐ. ആർ ഉം ആയി ബന്ധപ്പെട്ട് വിവിധ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻസും ആയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് ഓൺലൈൻ യോഗം നടത്തി. SIR ഉം ആയി ബന്ധപ്പെട്ട പ്രവർത്തനത്തിന് വേണ്ട സഹകരണം അസോസിയേഷൻ ഭാരവാഹികൾ ഉറപ്പ് നൽകി.

---------------

Hindusthan Samachar / Sreejith S


Latest News