കുമാരനെല്ലൂരിൽ 39കാരിയെ തല്ലിച്ചതച്ച് ഭർത്താവ്
Kottayam, 12 നവംബര്‍ (H.S.) കുമാരനെല്ലൂരിൽ 39കാരിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം. രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ യുവതിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. മുഖത്തെ എല്ലിനടക്കം പൊട്ടലുണ്ട്. വർഷങ്ങളായി മർദി
DOMESTIC VIOLENCE


Kottayam, 12 നവംബര്‍ (H.S.)

കുമാരനെല്ലൂരിൽ 39കാരിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം. രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ യുവതിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. മുഖത്തെ എല്ലിനടക്കം പൊട്ടലുണ്ട്. വർഷങ്ങളായി മർദിക്കുമായിരുന്നുവെന്നും മൂന്ന് മക്കളെയടക്കം ജയൻ ഉപദ്രവിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ആയിരുന്നു അതിക്രൂര മർദനം യുവതി നേരിട്ടത്. പൊന്നേ മോളെ എന്ന് വിളിച്ച് സ്നേഹപ്രകടനം നടത്തി ഓഫീസിൽ നിന്നും കൂട്ടികൊണ്ടുപോയാണ് മർദിച്ചത്. മുൻപ് കൊടുത്ത പരാതികൾ എല്ലാം കെട്ടിച്ചമച്ചതാണെന്ന് സമ്മതിക്കണമെന്നു ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകണം എന്നും പറഞ്ഞാണ് മർദിച്ചതെന്നും യുവതി പറയുന്നു.

ആക്രമണത്തിൽ മുഖത്തടക്കം ​ഗുരുതര പരിക്കേറ്റ യുവതി രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം പ്രതിയായ ജയൻ ഒളിവിലാണെന്നും ഇയാൾക്കുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മർദ്ദനമേറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതെന്ന് യുവതി ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഒരു കാരണവും കൂടാതെയാണ് തന്നെ ഭർത്താവ് പലപ്പോഴും മർദിക്കുന്നതെന്നാണ് യുവതി പറഞ്ഞത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. മുൻപ് ഖത്തറില്‍ ആയിരുന്നുവെന്നും അവിടെ വെച്ചും ഇത്തരത്തില്‍ മർദനം പതിവായിരുന്നുവെന്നും യുവതി പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News