ആർഎംപി യുഡിഎഫിൻ്റെ ഭാഗമല്ല, തെരഞ്ഞെടുപ്പുകളിൽ ധാരണയുണ്ടെന്ന് മാത്രം: കെ.കെ. രമ
Kozhikode, 12 നവംബര്‍ (H.S.) ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രം. പൊതുവിഷയങ്ങളിൽ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോൺഗ്രസുമായി സഹകരിക്കുന്നുണ്ട്. കോൺഗ്രസ
K K Rema


Kozhikode, 12 നവംബര്‍ (H.S.)

ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രം. പൊതുവിഷയങ്ങളിൽ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോൺഗ്രസുമായി സഹകരിക്കുന്നുണ്ട്. കോൺഗ്രസുമായി ഞങ്ങൾ സഹകരിക്കുന്നതിനെ പരിഹസിക്കേണ്ടതില്ലെന്നും ആർഎംപി നേതാവ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒഞ്ചിയത്തും ഏറാമലയിലും വിജയം ആവർത്തിക്കുമെന്നും ആർഎംപി നേതാവ് കെ.കെ. രമ പറയുന്നു. വടകര നഗരസഭയിൽ ഇത്തവണ ആർഎംപിക്ക് പ്രതിനിധികളുണ്ടാകും. ആർഎംപിയെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമം ഇനിയെങ്കിലും സിപിഐഎം ഉപേക്ഷിക്കണം. ആർഎംപി പ്രവർത്തകർ സിപിഐമ്മിലേക്ക് തിരിച്ചുപോകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും കെ.കെ. രമ പറഞ്ഞു.

ആർഎംപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് തിരിച്ചുപോകുന്നുവെന്നത് കഴിഞ്ഞ കുറേക്കാലമായി സിപിഐഎം നടത്തുന്ന സ്ഥിരം പല്ലവിയാണ്. ഈ വാർത്ത തികച്ചും തെറ്റാണ്. ആർഎംപിയെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമം ഇനിയെങ്കിലും സിപിഐഎം ഉപേക്ഷിക്കണമെന്നും കെ.കെ. രമ പറഞ്ഞു.

അതേസമയം ആർഎംപിയുടെ വളർച്ച താഴോട്ടേയ്ക്കാണെന്ന് സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് പറയുന്നു.ആർഎംപിക്ക് ഓരോ തവണയും അംഗങ്ങൾ കുറഞ്ഞ് വരികയാണ്. ഒഞ്ചിയത്ത് ഇത്തവണ സിപിഐഎം മുന്നേറ്റമുണ്ടാക്കുമെന്നും ബിനീഷ് അവകാശപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News