Enter your Email Address to subscribe to our newsletters

Kannur, 12 നവംബര്‍ (H.S.)
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിയായ പി പി ദിവ്യയെ മത്സരിപ്പിക്കില്ല.
എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും.കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഐഎം പിപി ദിവ്യയെ മാറ്റിയിരുന്നു. കല്യാശേരി ഡിവിഷനില്‍ നിന്നായിരുന്നു പിപി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തത്.
ഇത്തവണ പിവി പവിത്രനാണ് സിപിഐഎം സ്ഥാനാര്‍ഥി.എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്.
സിപിഐഎമ്മിന്റെ പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചുപേരും പുതുമുഖങ്ങളാണ്. ജില്ലാ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ടമായി 42 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഡിഎഫില്‍ ഇപ്പോഴും വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്. നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR