കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിൻ്റെ സർജിക്കൽ സ്ട്രൈക്ക്; 4 യുഡിഎഫ് വിമതരുമായി കൈകോർക്കാൻ നീക്കം
Kochi, 12 നവംബര്‍ (H.S.) കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് വിമതരുമായി കൈകോർത്ത് എൽഡിഎഫിൻ്റെ തന്ത്രപ്രധാന നീക്കം. നാല് യുഡിഎഫ് വിമതരെ എൽഡിഎഫ് സ്ഥാനാർഥികളാക്കും. മൂന്ന് മുൻ യുഡിഎഫ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരടക്കം മുതിർന്ന കോൺഗ്രസ് നേതാക്കളാണ് സ്ഥാനാ
Kochi Corporation


Kochi, 12 നവംബര്‍ (H.S.)

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് വിമതരുമായി കൈകോർത്ത് എൽഡിഎഫിൻ്റെ തന്ത്രപ്രധാന നീക്കം. നാല് യുഡിഎഫ് വിമതരെ എൽഡിഎഫ് സ്ഥാനാർഥികളാക്കും. മൂന്ന് മുൻ യുഡിഎഫ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരടക്കം മുതിർന്ന കോൺഗ്രസ് നേതാക്കളാണ് സ്ഥാനാർഥികൾ. എൽഡിഎഫി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ നടക്കും.

മൂന്ന് കോൺഗ്രസ് നേതാക്കളെയും ഒരു മുസ്ലീം ലീഗ് നേതാവിനെയുമാണ് എൽഡിഎഫ് കളത്തിലിറക്കുന്നത്. മുതിർന്ന നേതാക്കളായ ഇവർക്ക് വിജയസാധ്യത കൂടുതലാണ്. പി.എം. ഹാരിസ് (കറുകപ്പള്ളി വാർഡ്), ഗ്രേസി ജോസഫ് (കത്രിക്കടവ്), എ.വി. സാബു (വൈറ്റില),എം.ബി. മുരളീധരൻ (വെണ്ണല) എന്നിവരാണ് മത്സരിക്കുക. യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ നീക്കം.

അതേസമയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള എൽഡിഎഫ് സീറ്റ് ചർച്ചയിൽ തർക്കം തുടരുകയാണ്. തൃക്കാക്കര മുൻസിപ്പാലിറ്റിയിലും, ജില്ലാ പഞ്ചായത്തിലെ കടുങ്ങലൂർ സീറ്റിലുമാണ് തർക്കം. അത്താണിയിലെ സിപിഐ സിറ്റിങ് സീറ്റിൽ കോൺഗ്രസ് വിമതനെ മത്സരിപ്പിക്കാൻ സിപിഐഎം ശ്രമിച്ചതോടെയാണ് തർക്കം രൂക്ഷമായത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News