മകനെ കാണണം ; കുടിശ്ശിനിയെ ജയിൽ മാറ്റണമെന്ന് ആവശ്യവുമായി അമ്മ ഹൈക്കോടതി
Kochi,12 നവംബര്‍ (H.S.) ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. മകനെ കാണണമെന്നും പ്രായമായതിനാല്‍ ദീര്‍ഘദൂരം യാത്രചെയ്യാനാവില്ലെന്നും അതിനാൽ തവനൂർ ജയിലിൽനിന്
KODI SUNI


Kochi,12 നവംബര്‍ (H.S.)

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. മകനെ കാണണമെന്നും പ്രായമായതിനാല്‍ ദീര്‍ഘദൂരം യാത്രചെയ്യാനാവില്ലെന്നും അതിനാൽ തവനൂർ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നുമാണ് കൊടിസുനിയുടെ അമ്മ പുഷ്പ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും മറ്റ് ജയില്‍ച്ചട്ടങ്ങള്‍ തെറ്റിക്കുകയും ചെയ്തെന്ന് കാണിച്ച് തെളിയിക്കപ്പെട്ടതിന് ശേഷമാണ് ടി. പി. ചന്ദ്രശേഖരന്‍ കേസിലെ പ്രധാന പ്രതിയായ കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ജയിൽ അധികൃതരുടെ നിലപാട് കേസിൽ നിർണായകമാകും. നവംബര്‍ 18-ന് കോടതി കേസ് പരിഗണിക്കും.

---------------

Hindusthan Samachar / Sreejith S


Latest News