Enter your Email Address to subscribe to our newsletters

Kozhikode, 12 നവംബര്‍ (H.S.)
ഉയർന്ന പലിശയും കമീഷനും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി കണ്ടെത്തിയ ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താല്‍ക്കാലികമായി കണ്ടുകെട്ടാന്‍ ബഡ്‌സ് ആക്ട് പ്രകാരം ബന്ധപ്പെട്ട തഹസില്‍ദാര്‍മാരോട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ഉത്തരവിട്ടു.
ഇവരുടെ സ്വത്തിടപാടുകള്‍ മരവിപ്പിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്കും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരം അറിയിക്കാന്‍
ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്ഥാപന ഉടമകളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കി അവ കണ്ടുകെട്ടി ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിരമായി കൈമാറാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും ജില്ലയിലെ ബാങ്കുകള്‍/ട്രഷറികള്‍/സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ആരംഭിച്ച അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
---------------
Hindusthan Samachar / Sreejith S