Enter your Email Address to subscribe to our newsletters

Munnar, 12 നവംബര്‍ (H.S.)
മൂന്നാറില്‍ ഓണ്‍ലൈൻ ടാക്സി സർവീസ് വീണ്ടും തടസ്സപ്പെടുത്തിയതായി ആരോപണം. പ്രാദേശിക ടാക്സി ഡ്രൈവർമാരാണ് സംഭവത്തിന് പിന്നില്‍.
ഒരു ഓണ്‍ലൈൻ ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് വിദേശ വനിതകള്‍ക്കാണ് ഇത്തവണ ദുരനുഭവം നേരിട്ടത്.
ഓണ്‍ലൈൻ ടാക്സികളില്‍ എത്തുന്ന യാത്രക്കാരെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഡ്രൈവർമാർ വാഹനം തടഞ്ഞത്. ടാക്സി ഡ്രൈവറായ ആന്റണി പെരുമ്ബള്ളി ഉടൻതന്നെ മൂന്നാർ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇടപെട്ടതിനെത്തുടർന്ന് വിദേശ വനിതകള്‍ക്ക് തടസ്സമില്ലാതെ യാത്ര തുടരാൻ സാധിച്ചു. സംഭവത്തില്‍ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.
മൂന്നാറില്‍ ഓണ്‍ലൈൻ ടാക്സികള്‍ തടസ്സപ്പെടുത്തുന്ന സമാനമായ സംഭവങ്ങള്‍ മുമ്ബും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈ സ്വദേശിനിയായ ജാൻവി എന്ന യുവതിക്ക് മുമ്ബ് നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ചയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ജാൻവി ഇനി കേരളത്തിലേക്ക് യാത്ര ചെയ്യില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും സമാനമായ സംഭവം ആവർത്തിക്കുന്നത്.
ജാൻവിയുമായി ബന്ധപ്പെട്ട മുൻ പ്രശ്നത്തില്‍, വിനോദസഞ്ചാരികളോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും പോലുള്ള ശക്തമായ നടപടികള്‍ അധികൃതർ സ്വീകരിച്ചിരുന്നു. ഓണ്‍ലൈൻ ടാക്സികള്‍ക്ക് മൂന്നാറില്‍ സർവീസ് നടത്താൻ നിയമപരമായി തടസ്സമില്ലെന്ന് ജില്ലാ കളക്ടർ അന്ന് വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR