Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 നവംബര്‍ (H.S.)
ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. ആറു മാസത്തേക്ക് കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. 2024 നവംബർ പത്തിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി.
അഴിമതി പുറത്തുകൊണ്ടുവരുന്ന ‘വിസിൽ ബ്ലോവറു’ടെ റോളാണു താൻ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവർത്തകനെ വിമർശിക്കുന്നത് സർവീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്സ്ബുക്കിൽ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ ‘ഹൂ ഈസ് ദാറ്റ്?’ എന്നു ചോദിച്ച് ഫെയ്സ്ബുക്കിൽ പരിഹസിക്കുകയും ചെയ്തു. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്.
---------------
Hindusthan Samachar / Sreejith S