പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്തത് കാപ്ച്ചർ മയോപതി മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡയറക്ടർ
Thrissur, 12 നവംബര്‍ (H.S.) പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്തത് കാപ്ച്ചർ മയോപതിയെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പുത്തൂർ സുവോളജിക്കൽ പാർക്ക്
Puthur Zoological Park


Thrissur, 12 നവംബര്‍ (H.S.)

പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്തത് കാപ്ച്ചർ മയോപതിയെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ് പറഞ്ഞു.

വിറളി പൂണ്ടതും ഭയന്നതും ശ്വാസം കിട്ടാതായതും മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ''കാപ്ച്ചർ മയോപതി എന്നതാണ് ശാസ്ത്രീയമായി ഇതിന് പറയുന്ന പേര്. പാർക്കിനുള്ളിൽ കടന്ന നായകൾ രണ്ട് മാനുകളെ ആക്രമിച്ചിട്ടുണ്ട്. നായയുടെ ആക്രമണത്തിൽ രണ്ട് മാനുകൾക്ക് ചെറിയ പരിക്കാണ് സംവഭവിച്ചത്. അത് മരണകാരണമല്ലെന്നും നാഗരാജ് പറഞ്ഞു.

ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും ദിവസം മാനുകൾ അവിടെ ഉണ്ടായിരുന്നു. ഷെൽട്ടർ ഹോമിന് സമീപം നിർമാണം നടക്കുന്നതിനാൽ സഫാരി പാർക്കിൽ തന്നെയാണ് രണ്ടുദിവസമായി മാനുക്കളെ നിർത്തിയിരുന്നുവെന്നും നാഗരാജ് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് എന്നതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാല എന്നതും തൃശ്ശൂർ സുവോളജിക്കൽ പാർക്കിന്റെ പ്രത്യേകതയാണ്.

മുളംകാടുകളും മരങ്ങളും അരുവികളും തോടുകളും പച്ചപ്പണിഞ്ഞ കുന്നിൻ ചെരുവുമാണ് 338 ഏക്കറിൽ പരന്നുകിടക്കുന്ന ഈ സ്വപ്നഭൂമി. പ്രകൃതി ഭംഗിക്ക് ഒട്ടും കോട്ടം തട്ടാതെയുള്ള നിർമ്മാണം. ഓസ്ട്രേലിയൻ സൂ ഡിസൈനർ ജോൺ കോ ആണ് സുവോളജിക്കൽ പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലോചിതമായ മാറ്റങ്ങളും സുവോളജിക്കൽ പാർക്കിൽ പ്രതീക്ഷിക്കാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News