അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തിരിച്ചടി; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ കോടതി
Andra pradesh, 12 നവംബര്‍ (H.S.) അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തിരിച്ചടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക സിബിഐ കോടതി് നിര്‍ദേശം നല്‍കിയത്. നവംബര്‍21-ന് മുമ്പ് ഹാജരാകാനാണ് ഉത്തരവിട്ട
YS Jagan Mohan Reddy


Andra pradesh, 12 നവംബര്‍ (H.S.)

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തിരിച്ചടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക സിബിഐ കോടതി് നിര്‍ദേശം നല്‍കിയത്. നവംബര്‍21-ന് മുമ്പ് ഹാജരാകാനാണ് ഉത്തരവിട്ടിരിക്കുന്നത്.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചത്. കേസില്‍ നിലവില്‍ ജാമ്യത്തിലിറങ്ങിയ ജഗന്‍ മോഹന്‍ റെഡ്ഡി വാദം കേള്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല. നിര്‍ദേശപ്രകാരം ജഗന്‍ കോടതിയില്‍ ഹാജരാകുന്നതോടെ കേസില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.

ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്വത്ത് സമ്പാദന കേസ് പുറത്തുവന്നത്. പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭരണകാലത്താണ് അഴിമതി നടന്നത്.

---------------

Hindusthan Samachar / Sreejith S


Latest News