Enter your Email Address to subscribe to our newsletters

Bengaluru, 12 നവംബര്‍ (H.S.)
ബംഗളൂരുവില്‍ ശാരീരിക വൈകല്യമുള്ള യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിഘ്നേഷ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി ഔഡുഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എംആര്‍ നഗറിലാണ് സംഭവം നടന്നത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ പുറത്തുപോയ സമയത്താണ് പ്രതിയായ വിഘ്നേഷ് വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. സംസാരിക്കാനോ നടക്കാനോ കഴിയാത്ത യുവതി മാത്രമാണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയുടെ അമ്മ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകളെ അര്‍ദ്ധനഗ്‌നയായി കണ്ടെത്തുകയായിരുന്നു.
വീടിന്റെ വാതിലിന് സമീപം ഒളിച്ചിരുന്ന പ്രതിയെ കണ്ടയുടന്‍ യുവതിയുടെ അമ്മ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയായ വിഘ്നേഷിനെ പിടികൂടുന്നത്. തുടര്‍ന്ന് മര്‍ദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് വിഘ്നേഷ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചു. ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ പ്രതി വിഘ്നേഷ് പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S