'സ്ഫോടനത്തിന്റെ ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം'; 'അമിത് ഷാ രാജിവെയ്ക്കണം': കെ സി വേണുഗോപാൽ
Thiruvanathapuram, 12 നവംബര്‍ (H.S.) ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി വേണുഗോപാൽ. ഈ വിഷയത്തിൽ ധാർമിക ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. ചരിത്രപരമായ സാഹചര്യങ്ങൾ ചൂ
KC Venugopal


Thiruvanathapuram, 12 നവംബര്‍ (H.S.)

ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി വേണുഗോപാൽ. ഈ വിഷയത്തിൽ ധാർമിക ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. ചരിത്രപരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വേണുഗോപാൽ രാജി ആവശ്യം ഉന്നയിച്ചത്.

മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു, അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ഒരു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വേണുഗോപാൽ ഡൽഹി സ്ഫോടനത്തെക്കുറിച്ച് പ്രതികരിച്ചത്.

ഡൽഹി സ്ഫോടനത്തിന് പുറമെ, കെ.സി വേണുഗോപാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മറ്റ് ചില പ്രധാന വിഷയങ്ങളിലും വിമർശനങ്ങളുന്നയിച്ചു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ എസ്ഐടി അന്വേഷണത്തിൻ്റെ വിശ്വാസ്യതയിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News