Enter your Email Address to subscribe to our newsletters

malappuram, 12 നവംബര്‍ (H.S.)
സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ വീട്ടില്‍ തൂങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപമാണ് നാടിനെ നടുക്കിയ മരങ്ങള്‍ നടന്നത്. മകള്‍ അഞ്ജനയുടെ (27) ദീര്‍ഘകാല രോഗാവസ്ഥയെ തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമ്മ അനിതാകുമാരിയെ (57) കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, കുട്ടിയെ കട്ടിലില്‍ കിടത്തി പുതപ്പിച്ച നിലയിലുമായിരുന്നു. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മകന്‍ ജോലിയ്ക്ക് പോയ സമയത്തായിരുന്നു അനിതകുമാരി മകളെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. വീട്ടിലെ ഡ്രമ്മില്‍ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തില്‍ അനിത തൂങ്ങി മരിക്കുകയായിരുന്നു. അനിതാകുമാരിയുടെ ഭര്‍ത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു.
ഈ സംഭവത്തില്‍ ഇവര്‍ വിഷാദത്തിലായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ചികിത്സയ്ക്കും പരിചരണത്തിനും വേണ്ടി അമ്മ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. രോഗം ഭേദമാകാനുള്ള സാധ്യത കുറഞ്ഞതും സാമ്പത്തിക ബുദ്ധിമുട്ടുകളും അമ്മയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കാം എന്ന് ബന്ധുക്കള്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S