മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും; അത്യാഹിതവിഭാഗത്തില്‍ മാത്രം സേവനം
Thiruvanathapuram,, 12 നവംബര്‍ (H.S.) സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കുന്നു. ഒ.പി സേവനങ്ങള്‍, അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്ക
medicall college


Thiruvanathapuram,, 12 നവംബര്‍ (H.S.)

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കുന്നു. ഒ.പി സേവനങ്ങള്‍, അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു. എന്നാല്‍ അടിയന്തര ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും. അഡ്മിറ്റായിട്ടുള്ള രോഗികളുടെ ചികിത്സ, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുക.

ജൂലൈ ഒന്നുമുതല്‍ വിവിധതരത്തല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാണ് പണിമുടക്കിലേക്ക് കടക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി സംഘടന ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ആരോഗ്യ വകുപ്പ് അനുകൂലമായി പ്രതികരിച്ചെങ്കിലും ധനവകുപ്പില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സംഘടനയുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല. അതിനാലാണ് സമരം ശക്തമായി തുടുരാന്‍ തീരുമാനിച്ചത്.

തീരുമാനം നീണ്ടാല്‍ ചട്ടപ്പടി സമരവും നവംബര്‍ 21, 29 തീയതികളിലെ ഒ.പി. ബഹിഷ്‌കരണവും തിയറി ക്ലാസ് ബഹിഷ്‌കരണവും തുടരും.ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ നല്‍കാതിരിക്കുന്നതും തുടരുമെന്നും കെജിഎംസിടിഎ അറിയിച്ചു.

കെജിഎംസിടിഎയുടെ പ്രധാന ആവശ്യങ്ങള്‍:

01/01/2016ന് മുന്‍പും ശേഷവും സര്‍വീസില്‍ പ്രവേശിച്ച അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ തമ്മിലുള്ള എന്‍ട്രി കേഡര്‍ ശമ്പളത്തിലെ അപാകത പരിഹരിക്കുക.

കൂടാതെ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സര്‍വീസ് ദൈര്‍ഘ്യം കുറയ്ക്കുക (നിലവിലെ ഉത്തരവില്‍ ഇത് വര്‍ദ്ധിപ്പിച്ചിരുന്നു). ഡോക്ടര്‍മാര്‍ പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നത് ആകര്‍ഷകമാക്കാന്‍ ഇത് അത്യാവശ്യമാണ്.

എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കും അര്‍ഹതപ്പെട്ട 4 വര്‍ഷവും 9 മാസത്തെയും ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക.

മറ്റു സംസ്ഥാന ജീവനക്കാര്‍ക്ക് നാല് ഗഡുക്കളായുള്ള കുടിശ്ശിക പൂര്‍ണ്ണമായി വിതരണം ചെയ്തിട്ടുള്ളപ്പോള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ അവഗണിക്കുന്നത് തുടരുകയാണ്.

പരിഷ്‌കരിച്ച ക്ഷാമബത്ത (ഉഅ) കേന്ദ്ര നിരക്കില്‍ അനുവദിക്കുക കൂടാതെ കുടിശ്ശിക പൂര്‍ണ്ണമായി വിതരണം ചെയ്യുക.

പുതിയ മെഡിക്കല്‍ കോളേജുകളില്‍ എന്‍.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക.

ഇപ്പോള്‍ സൃഷ്ടിച്ചിട്ടുള്ള തസ്തികകള്‍ വളരെ അപര്യാപ്തമാണ്.

അശാസ്ത്രീയമായ പെന്‍ഷന്‍ സീലിങ്ങ് പരിഷ്‌കരിക്കുക.

രോഗീ ബാഹുല്യത്തിനനുസരിച്ച് നിലവിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളിലും പുതിയ ഫാക്കല്‍റ്റി തസ്തികകള്‍ സൃഷ്ടിക്കുക.

ആശുപത്രി സേവനത്തിനിടയില്‍ ആവശ്യമായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുക.

---------------

Hindusthan Samachar / Sreejith S


Latest News