Enter your Email Address to subscribe to our newsletters

New delhi, 12 നവംബര്‍ (H.S.)
ഇന്ത്യയിലെ റീടെയില്‍ പണപ്പെരുപ്പം റെക്കോഡ് താഴ്ചയില്‍. 0.25 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. സെപ്തംബറില്‍ 1.54 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പമാണ് കുറഞ്ഞത്. ജി.എസ്.ടി നിരക്ക് കുറഞ്ഞതിനാലാണ് പണപ്പെരുപ്പവും ഇടിഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.
തുടര്‍ച്ചയായ നാലാം മാസമാണ് പണപ്പെരുപ്പം ആര്‍.ബി.ഐ ലക്ഷ്യത്തിനും താഴെ നില്‍ക്കുന്നത്. പണപ്പെരുപ്പം 0.48 ശതമാനമായി കുറയുമെന്നായിരുന്നു പ്രവചനം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം ഇടിയുന്നതിന് ഇടയാക്കിയതി?നുള്ള പ്രധാനകാരണം. ഒക്ടോബറില്‍ ഭക്ഷ്യവസ്തുക്കളു?ടെ വിലക്കയറ്റത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എണ്ണ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുട്ട, ചെരുപ്പ് തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി കുറച്ചതോടെ വില കുറഞ്ഞിട്ടുണ്ട്. ഇതാണ് പണപ്പെരുപ്പം കുറയുന്നതിന് ഇടയാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ഏപ്രില്‍ -ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും പുറത്ത് വരുന്നത്.
ജി.എസ്.ടിയില്‍ സമഗ്രമാറ്റം കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരുന്നു. ഇനി മുതല്‍ ജി.എസ്.ടിയില്‍ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകള്‍ മാത്രമാവും ഉണ്ടാവുക. ഇതിന്റെ ഫലമാണ് വിപണിയില്‍ ഉണ്ടാകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S