പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയുടെ കരുത്ത് അറിയിച്ച് 'മരു ജ്വാല' അഭ്യാസം;
New delhi, 12 നവംബര്‍ (H.S.) ഇന്ത്യന്‍ കരസേനയുടെ സതേണ്‍ കമാന്‍ഡ് പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ''മരു ജ്വാല'' എന്ന പേരില്‍ നടത്തിയ അഭ്യാസം പ്രകടനം നടത്തി. ഇന്ത്യന്‍ സേനയുടെ ശക്തി വെളിപ്പെടുത്തുന്നതായിരുന്നു
maru jawala


New delhi, 12 നവംബര്‍ (H.S.)

ഇന്ത്യന്‍ കരസേനയുടെ സതേണ്‍ കമാന്‍ഡ് പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ 'മരു ജ്വാല' എന്ന പേരില്‍ നടത്തിയ അഭ്യാസം പ്രകടനം നടത്തി. ഇന്ത്യന്‍ സേനയുടെ ശക്തി വെളിപ്പെടുത്തുന്നതായിരുന്നു അഭ്യാസപ്രകടനം. കരസേനയേയും നാവികസേനയേയും വ്യോമസേനയേയും ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, ത്രിസേനകളുടെ 'ത്രിശൂല്‍' അഭ്യാസത്തിന്റെ ഭാഗമാണിത്. എലൈറ്റ് യൂണിറ്റുകളുടെ തയ്യാറെടുപ്പും ഏകോപനവുമാണ് ഇതിലൂടെ പ്രകടമാക്കിയത്. സങ്കീര്‍ണ്ണമായ വ്യോമാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സായുധ സേനയുടെ സംയോജിത കഴിവുകള്‍ ഈ അഭ്യാസം പ്രകടമാക്കി.

കരസേനയുടെ യന്ത്രവല്‍കൃത സേന, പീരങ്കിപ്പട, വ്യോമയാന വിഭാഗം, കാലാള്‍പ്പട എന്നിവ തമ്മിലുള്ള തടസ്സമില്ലാത്ത ഏകോപനം വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടു. ഇത് വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സേനയുടെ കഴിവിനെ വീണ്ടും തെളിയിച്ചു.

'കഴിഞ്ഞ രണ്ട് മാസത്തെ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടമായിരുന്നു ഈ മരു ജ്വാല അഭ്യാസം. അതായത്, സതേണ്‍ കമാന്‍ഡിന്റെ സ്ട്രൈക്ക് കോര്‍പ്‌സായ സുദര്‍ശന്‍ ചക്ര കോര്‍പ്സ് രണ്ട് മാസമായി ഇവിടെ കഠിനമായി പരിശീലനം നടത്തുകയായിരുന്നു.' സതേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പറഞ്ഞു.

'ഇതിലെ പ്രധാന യൂണിറ്റ് ഷഹബാസ് ഡിവിഷനാണ്, അതൊരു റാപ്പിഡ് യൂണിറ്റാണ്. ഈ അഭ്യാസത്തില്‍ അവരും ഉള്‍പ്പെടുന്നു. കൂടാതെ, സതേണ്‍ കമാന്‍ഡിന്റെ ഏവിയേഷന്‍ ബ്രിഗേഡ്, ഇഡബ്ല്യു ബ്രിഗേഡ്, പാരാ-എസ്എഫ് (സ്പെഷ്യല്‍ ഫോഴ്‌സ്) ബറ്റാലിയന്‍ എന്നിവയുമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇവരെല്ലാം ഒരുമിച്ച് നേടിയ വിജയത്തിന്റെ ഫലമാണ് ചൊവ്വാഴ്ച രാവിലെ മരു ജ്വാലയിലൂടെ നിങ്ങളെല്ലാവരും കണ്ടത്. ഏഴാം പാരാ ബറ്റാലിയന്‍, എയര്‍ബോണ്‍ ബറ്റാലിയന്‍ എന്നിവയില്‍ നിന്നുള്ളവരാണ് പാത്ത്ഫൈന്‍ഡറുകള്‍, അവരാണ് അവസാന ഘട്ടത്തിലെ തന്ത്രപരമായ ശക്തി.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേനയുടെ ഡാവോ ഡിവിഷനിലെ സൈനികര്‍ അരുണാചല്‍ പ്രദേശിലെ മുന്നണി പ്രദേശങ്ങളില്‍ ഏകോപിപ്പിച്ച പരിശീലന അഭ്യാസങ്ങള്‍ നടത്തുന്നതിനിടെയാണ് മരു ജ്വാല അഭ്യാസം നടന്നത്.

---------------

Hindusthan Samachar / Sreejith S


Latest News