Enter your Email Address to subscribe to our newsletters

Kuwait, 12 നവംബര്‍ (H.S.)
കുവൈറ്റിലെ അബ്‌ദല്ലിയിലുള്ള എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഇരുവരുടെയും മരണ കാരണം.
തൃശൂർ, നടുവിലെ പറമ്പിൽ സ്വദേശി 40 വയസ്സുള്ള നിഷിൽ സദാനന്ദൻ, കൊല്ലം സ്വദേശിയായ 43കാരനായ സുനിൽ സോളമൻ എന്നിവരാണ് മരിച്ചത്.
മരിച്ച ഇരുവരും എണ്ണ ഖനന മേഖലയിൽ കരാർ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹങ്ങൾ നിലവിൽ ജഹ്‌റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S