Enter your Email Address to subscribe to our newsletters

Thiruvanathapuram, 12 നവംബര്‍ (H.S.)
വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കേണ്ടത്. ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പരീക്ഷ നടത്തിപ്പ് പര്തിസന്ധിയിലായിരിക്കുകയാണ്. ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13 നാണ് ഫലപ്രഖ്യാപനം. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക.
ഫലപ്രഖ്യാപനത്തിന് ശേഷം 15 മുതല്‍ 19 വരെ പരീക്ഷ നടത്താം. 20 മുതല്‍ 28 വരെയാണ് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകള്‍ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ ആഴ്ചയുമായി നടത്തേണ്ടി വരും. വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രധാനമായും സ്‌കൂളുകളാണെന്നതും അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്നതുമാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.
---------------
Hindusthan Samachar / Sreejith S