Enter your Email Address to subscribe to our newsletters

Bhuttan, 12 നവംബര്‍ (H.S.)
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഭൂട്ടാനില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആഗോള സമാധാന പ്രാര്‍ത്ഥനാ ഉത്സവത്തില്‍ പങ്കെടുക്കും. പതിനാറ് ദിവസത്തെ ആഗോള സമാധാന പ്രാര്‍ത്ഥനാ ഉത്സവം നവംബര്‍ 4 മുതല്‍ നവംബര്‍ 19 ന് വരെയാണ് നടക്കുന്നത്. ഭൂട്ടാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സന്യാസിമാര്‍, ലാമമാര്‍, ഭക്തര്‍ എന്നിവര്‍ ലോക സമാധാനത്തിനും കാരുണ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഈ അന്താരാഷ്ട്ര ബുദ്ധമത ഉത്സവത്തില്‍ ഒത്തുകൂടുന്നു. ഈ പരിപാടി എല്ലാ ബുദ്ധമത പാരമ്പര്യങ്ങളെയും ഒന്നിപ്പിക്കുന്നതുമാണ്. ഇതിലാണ് പ്രധാനമന്ത്രിയും ഭാഗമാകുന്നത്.
ഇന്നലെ നടന്ന ഒരു പരിപാടിയില്‍ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ബുദ്ധന്റെ പുണ്യാവശിഷ്ടങ്ങള്‍ ഭൂട്ടാനില്‍ സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ അഭേദ്യമായ ആത്മീയ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഭഗവാന്‍ ബുദ്ധന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തില്‍ വേരൂന്നി പ്രവര്‍ത്തിക്കാം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ 8 നാണ് ഇന്ത്യയില്‍ നിന്ന് ബുദ്ധാവശിഷ്ടങ്ങള്‍ ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിലെത്തിച്ചത്. ഈ തിരുശേഷിപ്പുകള്‍ നവംബര്‍ 18 വരെ ഭൂട്ടാനില്‍ തന്നെ തുടരും. ഇന്ന് മുതല്‍ നവംബര്‍ 17 വരെ താഷിചോസോങ്ങില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭൂട്ടാന്റെ നാലാമത്തെ രാജാവായ ജിഗ്മേ സിങ്യെ വാങ്ചുക്കിന്റെ 70-ാം ജന്മദിനത്തിന്റെ സ്മരണയ്ക്കായാണ് ഈ പരിപാടി നടക്കുന്നത്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പിപ്രാഹ്വയില്‍ നിന്നാണ് ഭഗവാന്‍ ബുദ്ധന്റെ ഈ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. പുരാതന കപില്‍വാസ്തുവിന്റെ ഭാഗമായാണ് പിപ്രാഹ്വ കണക്കാക്കപ്പെടുന്നത്. ആഗോള സമാധാന പ്രാര്‍ത്ഥനാ ഉത്സവത്തിന്റെ വേളയില്‍ ഇന്ത്യ ഒരു സൗഹാര്‍ദ്ദ സമ്മാനമായാണ് ഭഗവാന്‍ ബുദ്ധന്റെ പുണ്യ തിരുശേഷിപ്പുകള്‍ ഭൂട്ടാന് നല്‍കിയത്. ന ഏല്‍പ്പിച്ചു.
ഇന്നലെ ഭൂട്ടാനില്‍ എത്തിയ പ്രധാനമന്ത്രി ഭൂട്ടാനില്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തു. തിംഫുവില്‍ നടന്ന ഉന്നതതല ചര്‍ച്ചകളില്‍ പ്രധാനമന്ത്രി മോദിയും ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രാദേശിക സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.ഡല്‍ഹിയില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ വാങ്ചുക്ക് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ-ഭൂട്ടാന്‍ ഊര്‍ജ്ജ സഹകരണത്തിലെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുന്ന 1,020 മെഗാവാട്ട് പാന്‍ബന്‍സാങ്ചു-II ജലവൈദ്യുത പദ്ധതി ഇരു നേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്തു. വാരണാസിയില്‍ ഭൂട്ടാനിലെ ഒരു ക്ഷേത്രം, ആശ്രമം, അതിഥി മന്ദിരം എന്നിവ നിര്‍മ്മിക്കുന്നതിനായി ഭൂമി അനുവദിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
---------------
Hindusthan Samachar / Sreejith S