പിഎം ശ്രീയില്‍ നിന്ന് പിന്‍മാറി കേരളം; കേന്ദ്രത്തിന് കത്തയച്ചു
Thiruvanathapuram, 12 നവംബര്‍ (H.S.) പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേരള സര്‍ക്കാര്‍. പദ്ധതി നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനം. പദ്ധതിയില്‍ തുടര്
V Shivankutti


Thiruvanathapuram, 12 നവംബര്‍ (H.S.)

പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേരള സര്‍ക്കാര്‍. പദ്ധതി നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനം. പദ്ധതിയില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ സി.പി.ഐയുടെ കടുത്ത വിയോജിപ്പിനെയും പ്രതിഷേധങ്ങളെയും തുടര്‍ന്നാണ് പിന്മാറ്റം. കത്തയക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരില്‍ കാണുകയും പാര്‍ട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്ന വിവാദത്തിന് ഇതോടെ അന്ത്യമാവുകയാണ്. പി.എം ശ്രീ പദ്ധതി നടപ്പിലാക്കക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ എല്‍ഡിഎഫില്‍ ആശയക്കുഴപ്പവും ഭിന്നതയും ഉടലെടുത്തിരുന്നു. സി.പി.ഐ പദ്ധതി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഇതേത്തുടര്‍ന്ന്, വിഷയത്തിന്റെ പ്രത്യാഘാതങ്ങള്‍ സമഗ്രമായി പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു.

ഈ സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പദ്ധതി നിര്‍ത്തിവെക്കാനും കേന്ദ്രത്തെ തീരുമാനം രേഖാമൂലം അറിയിക്കാനും ഇപ്പോള്‍ തീരുമാനിച്ചത്. ഇതോടെ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ, പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പുറത്തുനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചിരിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News