Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 നവംബര്‍ (H.S.)
തിരുവനന്തപുരത്തു ബിഹാറിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയം നൃത്തംചെയ്ത് ആഘോഷിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ.
തനിക്ക് എതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമർശം വാർത്ത സമ്മേളനത്തില്‍ തുറന്നുകാട്ടിയതിന്റെ മറുപടിയെന്നോണമാണ് പോസ്റ്റ്.
'കശ്മീർ യുവാക്കള്‍ക്കൊപ്പം ഇനി അല്പം ഡാൻസ് ആവാം. കൂടുന്നോ' എന്ന ക്യാപ്ഷനോടെ രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്താണ് ഗോപാലകൃഷ്ണൻ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതേ പോസ്റ്റ് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ 'ബി. ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്ക് സമർപ്പയാമി' എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമത്തില്‍ പങ്കുവെചു.
ഹരിയാന തിരഞ്ഞെടുപ്പില്‍ വോട്ടർപട്ടികയില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തില്‍ ബി. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ചത് രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. തിരഞ്ഞെടുപ്പ് ജയിക്കാൻവേണ്ടി ബിജെപി കശ്മീരില്‍നിന്നുള്ളവരെപ്പോലും കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ടർപട്ടികയില്‍ ചേർക്കുമെന്ന ഗോപാലകൃഷ്ണന്റെ വിവാദ പരാമർശമാണ് രാഹുല്‍ പ്രദർശിപ്പിച്ചത്. ഇതിനെതിരെ പരിഹാസം എന്ന രീതിയില്‍ ആണ് ബി. ഗോപാലകൃഷ്ണനും സുരേന്ദ്രനും വീഡിയോ പങ്കുവെച്ചത്.
ബിഹാറില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെപ്പോലും അപ്രസക്തമാക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 207 സീറ്റുകളില്‍ എൻഡിഎ മുന്നേറിയപ്പോള്‍ 29 സീറ്റുകളില്‍ മാത്രമേ ഇന്ത്യ സഖ്യത്തിന് നേടാനായുള്ളൂ. ഏഴാണ് മറ്റു കക്ഷികളുടെ സീറ്റുനില. 95 സീറ്റുകളില്‍ മുന്നേറിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ജെഡിയുവിന് 84 സീറ്റുകളുണ്ട്. 25 സീറ്റുകള്‍ നേടി ആർജെഡിയും 19 സീറ്റുകളോടെ എല്‍ജെപിയും മൂന്നും നാലും സ്ഥാനത്ത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR