Enter your Email Address to subscribe to our newsletters

BIHAR, 14 നവംബര്‍ (H.S.)ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഏറെ മുന്നേറി ഇന്ത്യാ സഖ്യം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ആദ്യ ഫലസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ വോട്ടിങ് മെഷീനിലേക്ക് കടന്നതോടെ ഇന്ത്യാ സഖ്യം ചെറിയ പോരാട്ടത്തിന്റെ സൂചനകള്‍ഡ നല്‍കി. എന്നാല്‍ എന്‍ഡിഎ വളരെ വേഗത്തില്‍ കുതിച്ചതോടെ കിതക്കുകയാണ് ഇന്ത്യാ സഖ്യം.
എന്‍ഡി ലീഡ് നൂറും കടന്ന് ആദ്യ മണിക്കൂറിലേക്ക് കടക്കുമ്പോള്‍ മുന്നിലേക്ക് പോവുകയാണ്. എന്‍ഡിഎ 130, ഇന്ത്യ 65 എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴുളഅള ലീഡ് നില. ആര്‍ജെഡിയുടെ കരുത്തില്‍ മാത്രമാണ് ഇന്ത്യ സഖ്യം ഇത്രയെങ്കിലും പിടിച്ചു നില്‍ക്കുന്നത്.
243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം.ഇതി് ശരിവയ്ക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
---------------
Hindusthan Samachar / Sreejith S