ബീഹാർ വിജയം, ബിജെപി സംസ്ഥാന കാര്യാലയത്തിലും ആഘോഷം
Thiruvanathapuram, 14 നവംബര്‍ (H.S.) ബീഹാറിലെ എൻ ഡി എ യുടെ ഉജ്ജ്വല വിജയത്തിൽ ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലും ആഘോഷം.. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.. പ്രവർത്തകർക്ക് മധുരം വിതരണം ചെയ്ത
ബി ജെ പി


Thiruvanathapuram, 14 നവംബര്‍ (H.S.)

ബീഹാറിലെ എൻ ഡി എ യുടെ ഉജ്ജ്വല വിജയത്തിൽ ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലും ആഘോഷം.. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.. പ്രവർത്തകർക്ക് മധുരം വിതരണം ചെയ്തു..വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ കാലം അവസാനിച്ചതായും പ്രവർത്തന മികവിലൂന്നിയ രാഷ്ട്രീയത്തിൻ്റെ പുതിയ യു​ഗം വരവായെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് അതാണ്. രാജ്യം മുഴുവൻ മാറുകയാണെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

2014 ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്ട്രീയത്തിലും ഒരു മാറ്റത്തിന് തുടക്കമിടും. ബിഹാറിലെ ജനങ്ങളെപ്പോലെ പുരോഗതിയും വളർച്ചയും അഴിമതി രഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത്. പൊള്ളയായ വാ​ഗ്ദാനങ്ങളും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടു വയ്ക്കുന്ന കപട മതേതരത്വമല്ല നാടിനാവശ്യം.

ബിഹാർ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നൽകിയ ബിഹാറിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർ.ജെ.ഡി.യുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങൾ, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം മാരാര്‍ജി ഭവനിലും നേതാക്കളും പ്രവർത്തകരും ആഘോഷിച്ചു. തെരരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലായിരുന്ന നേതാക്കള്‍ മാരാര്‍ജി ഭവനിലേക്ക് എത്തി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അനൂപ് ആന്ററണി, സംസ്ഥാന വൈസ് പ്രസിഡന്റും തിരുവന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗംല വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ ആര്‍.ശ്രീലേഖ, ഡോ.അബ്ദുൾ സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. രാജീവ് ചന്ദ്രശഖര്‍ വി.മുരളീധരന് മധുരം നല്‍കി ആഘോഷത്തിന് തുടക്കം കുറിച്ചു. എല്ലാ നേതാക്കൾക്കും സംസ്ഥാന അധ്യക്ഷൻ മധുരം നല്‍കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News