Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 നവംബര്‍ (H.S.)
ചാഛാജിയുടെ ഓർമ്മകൾ അനുസ്മരിച്ച് തലസ്ഥാനത്ത് കുട്ടികളുടെ വർണ്ണ ശമ്പളമായ ഘോഷയാത്ര. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഇരുപതിനായിരത്തിൽപരം കുട്ടികൾ അണി നിരന്ന റാലിയിൽ നേതാക്കൻമാരേയും അനുഷ്ഠാന കലകളെയും അനുസ്മരിപ്പിച്ചും കേരളത്തിൻ്റെ പാരസ്പര്യ തനിമ വിളിച്ചൊതുന്ന വസ്ത്രങ്ങൾ ധരിച്ചുമാണ് കുട്ടികൾ എത്തിയത്.
രാവിലെ 9.30 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി റാലി പ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ആരംഭിച്ച റാലി നിശാഗന്ധിയിലാണ് അവസാനിച്ചത്.
റോളർ സ്ക്കേറ്റിംങിനു പുറകേ കുതിരപ്പോലീസും അതിനു തൊട്ടുപുറകേ ഇത്തവണത്തെ കുട്ടികളുടെ പ്രധാനമന്ത്രി ദുർഗ്ഗജീഷ്ണു, പ്രസിഡൻ്റ് ആരാധന പ്രവീൺ, സീപീക്കർ എയ്ഞ്ചൽ.എസ്, സ്വാഗ പ്രസംഗികൻ പ്രയാഗ് എം, നന്ദി പ്രസംഗിക നിവേദ്യ എ.എൽ എന്നിവർ റാലിയുടെ മുൻനിരയിൽ തുറന്ന ജീപ്പിൽ സഞ്ചരിച്ചു. സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും മറ്റ് ഭാരവാഹികളും കുട്ടികളുടെ നേതാക്കളെ അനുഗമിച്ചു.
ഒരോ സ്കൂളിലേയും കുട്ടികൾ വിത്യസ്ഥ പ്രകടനങ്ങളാണ് കാഴ്ച വച്ചത്.
ഭാരതംബയും മഹാന്മാജിയും
ചാഛാ നെഹ്രുവും ഇന്ദിരയും മദരതേരേസയുമായുള്ള കുട്ടികളുടെ വേഷ പകർച്ച കാണികളിൽ കൗതുകമുണർത്തി.
മത സൗഹാർദം വിളിച്ചൊതുന്ന രീതിയിലുള്ള വേഷങ്ങണഞ്ഞാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. 5000-ത്തിൽ പരം എൻ.സി.സി, സ്കൗട്ട്സ് ആൺഡ് ഗൈഡ്സ്, റെഡ്ക്രോസ്, സ്റ്റുഡൻസ് പോലീസ് എന്നിവരുടെ മാർച്ച് ഫാസ്റ്റ് റാലിക്ക് ചിട്ടയെകി.
ഒപ്പന വേഷത്തിലും വാളും പരിചയ മെന്തിയും കേരളത്തിൻ്റെ തനതു വേഷമായ കൈലിയും ബനിയനും തോർത്തും സാരിയും ധരിച്ചാണ്
റാലി നീങ്ങിയത്.
കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, യുദ്ധം എന്നിവയ്ക്കെതിരേയുള്ള രോഷപ്രകടനവും റാലികളിലെ പ പ്ളെ കാർഡുകളിൽ മാറ്റൊലി കൊണ്ടു.
കുട്ടികളുടെ ബാൻ്റു മേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ റാലി പൂർണ്ണമായ ഹരിതചട്ടം പാലിച്ചാണ് നടന്നത്.
റാലി കനകകുന്നിൽ സമാപിച്ചപ്പോൾ അവിടെ നടന്ന കുട്ടികളുടെ പൊതു സമ്മേളനം പ്രധാനമന്ത്രി ദുർഗ്ഗ ജിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആരാധന പ്രവീൻ അധ്യക്ഷയായ ചടങ്ങിൽ സ്പീക്കർ ഏയ്ഞ്ചൽ എസ് മുഖ്യ പ്രഭാഷണം നടത്തി.
ക്രൈസ്റ്റ് നഗർ സ്‌കൂളിലെ
ദേവ്നന്ദ് സ്വാഗത ഗാനം പാടി.
മന്ത്രി വീണ ജോർജ്, ഗായിക വൈക്കം വിജയലക്ഷ്മി വി.ജോയി എം.എൽ.എ എന്നിവർ ശിശുദിന സന്ദേശം നൽകാൻ എത്തിയിരുന്നു.
വൈക്കം വിജയലക്ഷ്മിയെ കുട്ടികൾ കാരാഘോഷത്തോടെയാണ് സ്വീകിച്ചത്.
അവർക്കിഷ്ടപ്പെട്ട പാട്ടുകളും നിറഞ്ഞ സദസിൽ പാടി ഗായിക കുട്ടികളുടെ
കൈയ്യടി നേടി.
2025-26 ലെ ശിശുദിന സ്റ്റാമ്പ് മന്ത്രി വീണ ജോർജ് വി.ജോയി എം.എൽ.എ ക്കു കൈമാറി നിർവ്വഹിച്ചു.
ശിശുദിന സ്റ്റാമ്പ് വരച്ച കോഴിക്കോട് ഫറോക്ക് ഗവൺമെൻ്റ് ഗണപത് വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി വൈഗ വി.കെ യ്ക്കും സ്ക്കൂളിനുമുള്ള ടോഫിയും കുട്ടികളുടെ നേതാക്കളുടെ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ.ജയപാൽ , എക്സിക്യൂട്ടിവ് അംഗം ഒ.എം. ബാലകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ.എസ്. വിനോദ് എന്നിവരും സമ്മളനത്തിൽ പങ്കെടുത്തു.
ഘോഷയാത്രയിൽ ലിറ്റിൽ പ്ലവർ കോൺവെൻ്റ് സ്ക്കൂൾ13-ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി.
ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ എൽ.പി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള സ്ക്കൂളുകൾക്കുള്ള മത്സരത്തിൽ വെള്ളായണി ലിറ്റിൽ പ്ലവർ കോൺവെൻ്റ് ഒന്നാം സ്ഥാനം നേടി. ഇത് തുടർച്ചയായി 13-ാം വർഷ മാണ് ഈ സ്ക്കൂൾ ഒന്നാം സ്ഥാനം നേടുന്നത്.
ഈ ഇനത്തിൽ രണ്ടാം സ്ഥാനം പേരൂർക്കട ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളും മൂന്നാം സ്ഥാനം കാർമ്മൽ ഹയർ സെക്കൻഡറി സ്ക്കൂളും നേടി.
ഇത്തവണ മുതൽ ഏർപ്പെടുത്തിയ
എൽ.പി മാത്രമുള്ള സ്ക്കൂളുകളിൽ കോട്ടൺ ഹിൽ ഗോൾഡ് ഹയർ സെക്കൻഡറി സ്ക്കൂൾ ഒന്നാം സ്ഥാനവും യു.പി വരെയുള്ള സ്ക്കൂളുകളിൽ തിരുവനന്ത പുരം ക്രൈസ്റ്റ് നഗർ സ്ക്കൂൾ ഒന്നാം സ്ഥാനവും നേടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR