Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 നവംബര്‍ (H.S.)
ചായപ്പൊടി കച്ചവടമെന്ന പേരില്‍ ഓണ്‍ലൈൻ ആയി ലഹരിക്കച്ചവടം നടത്തി വന്നിരുന്ന യുവാവ് പിടിയിലായി. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷ് (28) ആണ് അറസ്റ്റിലായത്.
കൊടുവള്ളി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളുമായി പ്രതി പിടിയിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും (ബോംഗ്) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പ്രതി ഓണ്‍ലൈൻ ആയി തേയിലക്കച്ചവടം നടത്തി വന്നിരുന്ന ആളാണെന്നും പക്ഷെ യഥാർത്ഥത്തില്‍ കച്ചവടത്തിന്റെ മറവില്‍ ലഹരി കടത്ത് നടത്തുകയായിരുന്നുവെന്നും ആണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ഇയാളുടെ വീട് വളഞ്ഞ് പോലീസ് പിടികൂടിയത്. തേയിലയെന്ന വ്യാജേന ഡാനിഷ് ലഹരി ഉല്‍പ്പന്നങ്ങളാണ് കൊറിയർ ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനീഷ്, രതീഷ് കുമാര്‍, ഹനീഷ്, ഷിജു, കൊടുവള്ളി എസ് ഐ വിനീത് വിജയന്‍, സി പി ഒ എം കെ ഷിജു, രമ്യ, വാസു തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR