കുട്ടികൾ ഭയമില്ലാതെ ആത്മവിശ്വാസത്തോടെ അവസരങ്ങൾ മുതലാക്കി മുന്നേറണമെന്ന് മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം
Thiruvananthapuram, 14 നവംബര്‍ (H.S.) ഒരോ കുഞ്ഞും ഭയമില്ലാതെ, ആന്മവിശ്വാസത്തോടെ തുല്യ അവസരങ്ങൾ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണത്തെ ശിശുദിന സന്ദേശത്തിൽ പറഞ്ഞു. അതിനായി നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാൻ ബഹുവിധമായ ഇടപ
Pinarayi Vijayan


Thiruvananthapuram, 14 നവംബര്‍ (H.S.)

ഒരോ കുഞ്ഞും ഭയമില്ലാതെ, ആന്മവിശ്വാസത്തോടെ തുല്യ അവസരങ്ങൾ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണത്തെ ശിശുദിന സന്ദേശത്തിൽ പറഞ്ഞു. അതിനായി നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാൻ ബഹുവിധമായ ഇടപ്പെടലുകൾ ആവശ്യമാണ്.

രക്ഷിതാക്കളും അസ്വാപകരും സർക്കാർ സംവിധാനങ്ങളും അതിനായി ഒരോ മനസ്സോടെ പ്രവർത്തിക്കണം. കുട്ടികൾക്ക് അവരുടെ മനോവിഷമങ്ങൾ തുറന്നു പറയാൻ കഴിയണം. കൊള്ളെണ്ടതിനെ കൊള്ളാനും മറ്റുള്ളവ തള്ളാനും അവരെ പ്രാപ്തരാകണം നിർഭയമായി പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനുമുള്ള ആമ്മവിശ്വാസവും മനോധൈര്യം അവർക്ക് പകർന്നു നൽകണം.

ഭേദചിന്തകൾക്ക് അതീതമായി ഒറ്റ കെട്ടായി നീങ്ങാൻ കഴിയുന്നവരായി വളരണം നമ്മുടെ കുട്ടികൾ.

അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ ശാസ്ത്രീയ മനോഭവവും യുക്തിചിന്തയും ഉയർത്തി പിടിച്ച് അവർക്ക് മുന്നേറാൻ കഴിയണം.

ജാതി, മത, ഭാഷ, പ്രാദേശീക വേർതിരിവുകളെ അതിജീവിച്ച് മനുഷ്യ സഹോദര്യത്തിൻ്റെ മൂല്യങ്ങൾ പിന്തുടർന്ന് വളരുന്നവരായും നമ്മുടെ കുട്ടികൾ മാറണം.

അത്തരത്തിൽ കേരളന്നെ ശിശുസൗഹൃദ സംസ്ഥാനമായി നിലനിർത്താനും കുടുതൽ ഉന്നതങ്ങളിലേക്ക് തയിക്കാനുമായി സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ പൊതു സമൂഹം മുന്നിൽ വരണം.

നീതിയുടെ പക്ഷത്തു നിന്ന് അനീതിയേയും ധർമത്തിൻ്റെ പക്ഷത്തു നിന്ന് അധർമ്മത്തേയും സത്യത്തിൻ്റെ പക്ഷത്തു നിന്ന് അസത്യത്തെയും

എതിർക്കാൻ കഴിഞ്ഞെങ്കിലെ പ്രതീക്ഷയുള്ള തലമുറ രൂപപ്പെടുവരികയുള്ളൂ. അതിനുള്ള ശക്തി നമ്മുടെ കുട്ടികൾക്കു പകരാൻ ഉതുകുന്നതാകണം ഈ ശിശുദിനവും അതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങളും മുഖ്യമന്ത്രി ശിശുദിന സന്ദേശത്തിൽ പറഞ്ഞു.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭ്യമുഖ്യത്തിൽ തിരുവനന്തപുരത്ത്

സംഘടിപ്പിച്ച സംസ്ഥാന തല ശിശുദിന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപിയാണ് സന്ദേശം വായിച്ചത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News