ബിഹാറില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ; ബിജെപി വലിയ കുതിപ്പില്‍
Bihar, 14 നവംബര്‍ (H.S.) ബിഹാറില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയുടെ ലീഡുനില 160 കടന്നു. ബിജെപിയുടെ വലിയ കുതിപ്പാണ് എന്‍ഡിഎക്ക് കരുത്താകുന്നത്. 101 സീറ്റില്‍ മത്സരിച്ച ബിജെപി 81 സീറ്റ
bihar election


Bihar, 14 നവംബര്‍ (H.S.)

ബിഹാറില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയുടെ ലീഡുനില 160 കടന്നു. ബിജെപിയുടെ വലിയ കുതിപ്പാണ് എന്‍ഡിഎക്ക് കരുത്താകുന്നത്. 101 സീറ്റില്‍ മത്സരിച്ച ബിജെപി 81 സീറ്റില്‍ മുന്നേറുകയാണ്. ജെഡിഎ 72. എല്‍ജെപി 5 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ ലീഡ് നില. ബിജെപിയുടെ ഏറ്റവും മികച്ച് നേട്ടമായ 2010ലെ 91 സീറ്റിലേക്ക് കുതിക്കുകയാണ് ബിജെപിയുടെ നേട്ടം. ബിജെപിയുടെ വലിയ മുന്നേറ്റം കേന്ദ്രസര്‍ക്കാരിന്റെ നിലയും ഭദ്രമാക്കുന്നതാണ്.

ഇന്ത്യ സഖ്യം 73 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആര്‍ജെഡി കരുത്തിലാണ് ഇന്ത്യാ സഖ്യം ഇത്രയെങ്കിലും പിടിച്ചു നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോഴും രണ്ട് അടക്കം കടക്കാതെ കിതക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News