Enter your Email Address to subscribe to our newsletters

Bihar, 14 നവംബര്‍ (H.S.)
ബിഹാറിലെ നിയമസഭാ വിജയത്തിന് ശേഷം അടുത്ത ബിജെപിയുടെ ലക്ഷ്യം കേരളമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ പ്രതികരണം. ബിഹാര്‍ തിരഞ്ഞെടുപ്പ് നല്‍കുന്നത് നല്ല സന്ദേശമാണ്. പ്രവര്‍ത്തന മികവിന് ബിഹാറിലെ ജനം പിന്തുണ നല്‍കി. കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസ് ആര്‍.ജെ.ഡി. ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. ഇനി കേരളത്തിന്റെ ഊഴമാണെന്നും സംസ്ഥാന പ്രസിഡന്റ് കുറിച്ചു
ഇരുന്നൂറിന് മുകളില്‍ സീറ്റുകളില്‍ ലീഡ് നേടിയാണ് ബിജെപി, ജെഡിയു സഖ്യം ബിഹാറില്‍ മിന്നും വിജയം നേടിയത്. ഇന്ത്യാ സഖ്യം 30 സീറ്റുകളിലേക്ക് ഒതുങ്ങി. ഇതിന്റെ ആത്മവിശ്വാസത്തിലാണ് അടുത്തത് കേരളമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിലാണ് കേരളം. അടുത്ത വര്‍ഷം മെയിലാകും കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ മുഴുവന്‍ രൂപം
ബിഹാര്‍ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നല്‍കിയ ബിഹാറിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങള്‍!
ഇനി കേരളത്തിന്റെ ഊഴമാണ്.????????
---------------
Hindusthan Samachar / Sreejith S