Enter your Email Address to subscribe to our newsletters

Kochi, 14 നവംബര്‍ (H.S.)
രണ്ടു മാറ്റങ്ങള്‍ വരുത്തിയ ശേഷം ഹാല്‍ സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. മാറ്റങ്ങള്‍ വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം എന്നാണ് കോടതി പറഞ്ഞത്. ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
രണ്ടു ദിവസത്തിനകം സെന്‍സര്‍ ബോര്‍ഡിനു വീണ്ടും അപേക്ഷ നല്‍കുമെന്ന് സിനിമയുടെ സംവിധായകന്‍ റഫീഖ് വീര പറഞ്ഞു. 14 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ് വിധി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നും റഫീഖ് വീര പറഞ്ഞു.
---------------
Hindusthan Samachar / Sreejith S