Enter your Email Address to subscribe to our newsletters

Kannur, 14 നവംബര്‍ (H.S.)
തെളിവുകളും അതിജീവിതയുടെ മൊഴികളും അട്ടമിറിച്ച് പോലീസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സ്വന്തം വിദ്യാര്‍ത്ഥിയായ നാലാം ക്ലാസുകാരിയെ നിരവധി തവണ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പത്മരാജനാണ് കുറ്റക്കാരന്‍ എന്ന് തലശ്ശേരി അതിവേഗ കോടതി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് കേസായിരുന്നു ഇത്. പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ശിക്ഷിക്കുന്നതിന് പകരം രക്ഷിക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. കുട്ടിയുടെ മൊഴിയും പീഡനം നടന്നു എന്ന് മെഡിക്കല്‍ രേഖകളും ഉണ്ടായിട്ടും കേസ് തെച്ചുമാച്ച് കളയാനാണ് ശ്രമമുണ്ടായത്. പീഡിപ്പിച്ച തീയതി സംബന്ധിച്ച് അതിജീവിതയായ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്ന അവ്യക്തതയിലാണ് പോലീസ് പഴുതുണ്ടാക്കിയത്. എഫ്‌ഐആറില്‍ പ്രതി സ്‌കൂളില്‍ ലീവായിരുന്ന തീയതി അതിക്രമം നടന്നതായി രേഖപ്പെടുത്തി പാനൂര്‍ എസ്എച്ച്ഒ ടിപി ശ്രീജിത്ത്. കൂടാതെ വ്യാജപരാതിയാകാന്‍ സാധ്യതയുണ്ട് എന്ന് ചൂണ്ടികാട്ടി ദുര്‍ബല വകുപ്പുകള്‍ ചുമത്തി കുറ്റപത്രവും നല്‍കി. ഇതോടെ 90 ദിവസം കഴിഞ്ഞപ്പോള്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങി.
കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് വാര്‍ത്തായയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്ന മാതാവിന്റെ ഹര്‍ജി ഹൈക്കോടതിയില്‍ വന്നപ്പോള്‍ അതിജീവിത കള്ളം പറയുകയാണ് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ക്രൈബ്രാഞ്ച് അന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. കോടതി ഇടപെടലില്‍ തന്നെയാണ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം നല്‍കിയതും.
376 എബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇവയെല്ലാം തെളിയിക്കാന്‍ പ്രസിക്യൂഷനായി. 40 സാക്ഷികളെയാണ് വിസ്തരിച്ചത്. 77 രേഖകളും 14 തൊണ്ടി മുതലുകളും ഹാജരാക്കി. വിചാരണവേളയില്‍ അന്നത്തെ സ്‌കൂളിലെ പ്രധാനധ്യാപകന്‍ കെ.കെ. ദിനേശന്‍ പ്രതിക്ക് അനുകൂല മൊഴി നല്‍കിയതും ശ്രദ്ധേയമായിരുന്നു.
---------------
Hindusthan Samachar / Sreejith S