Enter your Email Address to subscribe to our newsletters

Vadakara , 14 നവംബര്‍ (H.S.)
വടകര∙ ഫയർ സ്റ്റേഷൻ റോഡ് ജംക്‌ഷനു സമീപം ദേശീയപാതയുടെ പണി നടത്താൻ മണ്ണെടുത്തപ്പോൾ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ജല വിതരണം മുടങ്ങി. കോടതി, സിവിൽ സ്റ്റേഷൻ, ജയിൽ എന്നിവിടങ്ങളിലും പരിസരത്തും വീരഞ്ചേരി, കുരിയാടി ഭാഗത്തുമാണ് വെള്ളം കിട്ടാതായത്.
പാതയുടെ പണി നടത്തുന്ന കമ്പനി പലതവണ നഗരത്തിന്റെ വിവിധ ഭാഗത്ത് ഇതേ പോലെ പൈപ്പ് പൊട്ടിച്ചിരുന്നു. പഴയ പാതയുടെ അരികിൽ മണ്ണെടുക്കുമ്പോൾ ജല അതോറിറ്റിയുമായി ആലോചിക്കാത്തതാണ് പ്രശ്നം. മെയിൻ ലൈൻ തകർന്നാൽ റിപ്പയർ ചെയ്യാൻ ദിവസങ്ങളെടുക്കും. ഇത് പലപ്പോഴും പ്രതിഷേധത്തിന് ഇടയാക്കുന്നു. പൈപ്പ് റിപ്പയർ ചെലവ് പാത നിർമാണ കമ്പനിയാണ് കൊടുക്കേണ്ടത്. ജല അതോറിറ്റിയുടെ കരാറുകാർ പണിയെടുത്താൽ പലപ്പോഴും കമ്പനി കൃത്യമായി വേതനം നൽകാത്ത പ്രശ്നമുണ്ട്.
അമരാവതിയിലും പൈപ്പ് പൊട്ടി വെള്ളം മുടങ്ങി
വില്യാപ്പള്ളി ∙ റോഡ് വിപുലീകരണ പണി നടക്കുന്ന അമരാവതിയിൽ മണ്ണ് മാന്തിയപ്പോൾ പൈപ്പ് പൊട്ടി. ഇത് കാരണം വില്യാപ്പള്ളി, അമരാവതി ഭാഗത്ത് ജല വിതരണം മുടങ്ങി
---------------
Hindusthan Samachar / Roshith K