Enter your Email Address to subscribe to our newsletters

kochi, 14 നവംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീക്ക് ആശ്വാസം ചൊവ്വാഴ്ച വരെ ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഇന്നലെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
2019ലെ സ്വര്‍ണപ്പാളിക്കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, രണ്ടാം പ്രതി മുരാരി ബാബു, മൂന്നാം പ്രതി എന്‍ വാസു എന്നിവര്‍ നിലവില്‍ ജയിലാലണ്. സ്വര്‍ണപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്ത കൈമാറിയത് ജയശ്രീയാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അറസ്റ്റ് അടക്കമഉളഅള നടപടികളും ഉറപ്പായിരുന്നു. ഇതോടെയാണ് കോടതിയെ സമീപിച്ചത്.
ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ജയശ്രീയുടെ വാദം. കടുത്ത ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും ചൂണ്ടികാട്ടിയാണ് ജയശ്രീ കോടതിയ സെമീപിച്ചിരിക്കുന്നത്. 2017 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോര്‍ഡ് സെക്രട്ടറി. അതിനു ശേഷം 202ം വരെവിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവര്‍ത്തിച്ചിരുന്നു,
സ്വര്‍ണപ്പാളി കടത്തിയ സമയത്തെ ദേവസ്വം പ്രസിഡന്റായ എ പത്മകുമാര്‍ നാളെ പ്രത്യേക സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും എന്നാണ് വിവരം. രണ്ട് തവണ ആവശ്യപ്പെട്ടപ്പോഴും പത്മകുമാര്‍ അസൗകര്യം പറഞ്ഞ് സമയം ചോദിക്കുകയാണ് ചെയ്തിരുന്നത്.
---------------
Hindusthan Samachar / Sreejith S