Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 നവംബര്‍ (H.S.)
കായിക മേഖലയിൽ 3500 കോടിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്നതായി മന്ത്രി വി. അബ്ദുറഹ്മാൻ.
$ കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ ഫണ്ടും ഉള്‍പ്പെടെ 3500 കോടിയുടെ അടിസ്ഥാനസൗകര്യ വികസനം കായികമേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 1000 കോടി കിഫ്ബി ഫണ്ടും 2500 കോടി പ്ലാന്‍ ഫണ്ടും എം എല്‍ എ ഫണ്ടും മറ്റും ഉള്‍പ്പെടെയുള്ള തുകയുമാണ്.
$ 40-50 കോടി വീതം മുടക്കിയുള്ള വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലാ സ്‌റ്റേഡിയങ്ങള്‍ പൂര്‍ത്തിയായി. 6 ജില്ലകളില്‍ ജില്ലാ സ്‌റ്റേഡിയം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.
$ ഈ സര്‍ക്കാര്‍ വന്ന ശേഷം പൂര്‍ത്തീകരിച്ചതും പ്രവൃത്തി പുരോഗമിക്കുന്നതുമായ 375 സ്‌റ്റേഡിയങ്ങളും ഗ്രൗണ്ടുകളും ഉണ്ട്. 100 ഓളം നിര്‍മ്മാണ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
$ പിലാത്തറ, കണ്ണമ്പ്ര, കൈപ്പറമ്പ്, കൂത്തുപറമ്പ്, തവനൂര്‍, എടപ്പാള്‍, കോട്ടായി, നിലമ്പൂര്‍, ചാലക്കുടി, കൊടുമണ്‍, നീലേശ്വരം, തൃത്താല, തലശ്ശേരി, മട്ടന്നൂര്‍, പറളി, തിരുമിറ്റക്കോട്, ചിറ്റൂര്‍, പ്രീതികുളങ്ങര, കല്‍പ്പറ്റ, താനൂര്‍, പുനലൂര്‍, വടകര, മേപ്പയ്യൂര്‍, നടുവണ്ണൂര്‍, നെടുങ്കണ്ടം, ധര്‍മ്മടം കായികസമുച്ചയങ്ങള്‍ പൂര്‍ത്തിയായി.
ഒരു പഞ്ചായത്ത് ഒരു കളിക്കളം
$ മുഴുവന്‍ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി ആരംഭിച്ചു. ആകെ 184 കളിക്കളങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിവിധ ബജറ്റുകളിലായി 88 കോടി രൂപയും അനുവദിച്ചു. ആദ്യഘട്ടം 124 പഞ്ചായത്തിലാണ് കളിക്കളം ഒരുക്കാന്‍ നടപടി സ്വീകരിച്ചു വരുന്നത്. രണ്ടാംഘട്ടത്തില്‍ 60 കളിക്കളങ്ങളുടെ നിര്‍മ്മാണത്തിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 22 കളിക്കളം പൂര്‍ത്തിയായി. 76 സ്ഥലങ്ങളില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു.
24 സിന്തറ്റിക് ട്രാക്കുകള്‍
$ 2016 ല്‍ 2 സിന്തറ്റിക് ട്രാക്ക്'-മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2025 ല്‍ 24 സിന്തറ്റിക് ട്രാക്കുണ്ട്.'-9 വര്‍ഷത്തിനിടെ 22 സിന്തറ്റിക് ട്രാക്ക് പുതുതായി നിര്‍മ്മിച്ചു. 6 സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.'--നീലേശ്വരം, കല്‍പ്പറ്റ, പരിയാരം, തലശ്ശേരി, ബ്രണ്ണന്‍ കോളേജ്, മേപ്പയ്യൂര്‍, നിലമ്പൂര്‍, എടപ്പാള്‍, പൊന്നാനി, ചാത്തന്നൂര്‍, കോട്ടായി, പറളി, കുന്നംകുളം, നാട്ടിക, എറണാകുളം, പ്രീതികുളങ്ങര, നെടുങ്കണ്ടം, പാല, കൊടുമണ്‍, കൊല്ലം, ആറ്റിങ്ങല്‍, ജി വി രാജ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ട്രാക്ക് ഒരുങ്ങിയത്.'ഇരിങ്ങാലക്കുട, കടയിരുപ്പ്, കുസാറ്റ്, ചെങ്ങന്നൂര്‍, പത്തനംതിട്ട, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് നിര്‍മ്മാണം നടക്കുന്നത്.
20 ഫിറ്റ്‌നസ് സെന്ററുകള്‍
$ സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിലായി 20 അത്യാധുനിക ഫിറ്റ്‌നസ് െസന്ററുകള്‍ സ്ഥാപിച്ചു. അരുവിക്കര, തിരുവനന്തപുരം, ആറ്റിങ്ങല്‍, പിരപ്പന്‍കോട്, വട്ടിയൂര്‍ക്കാവ്, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോന്നി, പാല, മാവേലിക്കര, ചിറ്റൂര്‍, ഒറ്റപ്പാലം, മലപ്പുറം, കുന്നമംഗലം, തളിപ്പറമ്പ, തലശ്ശേരി, തൃക്കരിപ്പൂര്‍, അഴീക്കോട് എന്നിവിടങ്ങളിലാണ് ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിച്ചത്.
$ 23 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ജിമ്മും ആരംഭിച്ചു. ലളിതമായ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ സ്ഥാപിച്ചുള്ളതാണ് പൊതുജനങ്ങള്‍ക്കാകെ പ്രയോജനപ്പെടുന്ന ഓപ്പണ്‍ ജിമ്മുകള്‍.
കായികഭവന്‍
$ കായിക വകുപ്പിന് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കുമായുള്ള കേന്ദ്രം എന്ന നിലയില്‍ കായികഭവന്‍ ആസ്ഥാന മന്ദിരം നിര്‍മ്മാണം പുരോഗമിക്കുന്നു. തിരുവനന്തപുരം വാന്റോസ് ജംങ്ഷനിലാണ് കായികഭവന്‍. കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ്, സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷന്‍ എന്നി കായിക ഭവനില്‍ പ്രവര്‍ത്തിക്കും.
സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍
$ കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കളിക്കളങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും പരിപാലനത്തിനും മേല്‍നോട്ടത്തിനുമായി കായികവകുപ്പിന് കീഴില്‍ 100 ശതമാനം സര്‍ക്കാര്‍ ഓഹരിയോടെ 2021 ല്‍ സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ (skf) രൂപീകരിച്ചു.
$ കായികവകുപ്പിന് കീഴിലെയും മറ്റു വകുപ്പുകള്‍ ഏല്‍പ്പിക്കുന്നതുമായ മുഴുവന്‍ സ്റ്റേഡിയങ്ങളുടെയും മറ്റു കായിക സൗകര്യങ്ങളുടെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത് ടഗഎആണ്. 29 കിഫ്ബി പ്രവൃത്തികളുടെ spv ആയി skf നെ നിയോഗിച്ചിട്ടുണ്ട്. കായികവകുപ്പ് പൂര്‍ത്തിയാക്കിയ സ്‌റ്റേഡിയങ്ങള്‍ skf ഏറ്റെടുത്തു വരികയാണ്. എഞ്ചിനിയറിങ്ങ് ആന്റ് ഓപ്പറേറ്റിങ്ങ് വിഭാഗങ്ങളിലായി 135 ജീവനക്കാരാണ് നിലവിലുള്ളത്. എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ 75 പേരും ഓപ്പറേഷന്‍സ് വിഭാഗത്തില്‍ 62 പേരും. നിലവില്‍ വന്ന് 4 വര്‍ഷത്തിനകം skf ലാഭത്തിലേക്ക് കടന്നിരിക്കുകയാണ്.
കായികനയം
$ കേരളത്തിന് ആദ്യമായി സമഗ്രമായ കായികനയം 2023 ല്‍ കൊണ്ടുവന്നു. എല്ലാവര്‍ക്കും സ്‌പോട്‌സ്, സ്‌കൂള്‍തലം മുതല്‍ കായികപഠനം, വിദഗ്ധപരിശീലനവും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും അവലംബിച്ച് ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വളര്‍ത്തുക, കായിക സമ്പദ്‌വ്യവസ്ഥ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് നയം രൂപീകരിച്ചത്. നയത്തിലെ നിര്‍ദ്ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണ്.
സ്‌പോര്‍ട്‌സ് ലീഗുകള്‍
$ കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍, ക്രിക്കറ്റ് ലീഗുകള്‍ സര്‍ക്കാര്‍ പിന്തുണയോടെ ആരംഭിച്ചു. രാജ്യത്ത് ആദ്യമായി കോളേജ് സ്‌പോര്‍ട്‌സ് ലീഗിന് തുടക്കമിട്ടു. ആദ്യഘട്ടമായി ഫുട്‌ബോള്‍ ലീഗ് കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ചു. ലീഗ് നടത്തിപ്പ് സജീവമാക്കാന്‍ കോളേജ് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചു വരികയാണ്. വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ ഇനങ്ങളിലും ലീഗ് നടത്താന്‍ നടപടി സ്വീകരിച്ചു വരുന്നു.
ഇന്റര്‍നാഷണല്‍ സ്‌പോട്‌സ് സമ്മിറ്റ് കേരള (ISSK)
$ രാജ്യത്ത് ആദ്യമായി കായിക ഉച്ചകോടി സംഘടിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറി. ലോകത്തിനു മുന്നില്‍ കായികകേരളത്തിന്റെ മികവും സാധ്യതകളും അവതരിപ്പിക്കാനും ലോകത്തെ മികച്ച കായികമാതൃകകള്‍ പകര്‍ത്താനും ലക്ഷ്യമിട്ട് ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. 8 രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കായിക വിദഗ്ധരും കായികതാരങ്ങളും പങ്കെടുത്തു.
$ 5050 കോടിയുടെ നിക്ഷേപത്തിന് ഉച്ചകോടിയില്‍ ധാരണയായി. ഇതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ഫുട്‌ബോള്‍ അസോസിയേഷനും മുന്നോട്ടുവെച്ച വാഗ്ദാനങ്ങളായ വന്‍കിട സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണ്.
ഇ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള നൂതന സങ്കേതങ്ങള്‍
$ കായികരംഗത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് തടയാന്‍ ഇ-സര്‍ട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കി. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ കോഴ്‌സുകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന ഇ-സര്‍ട്ടിഫിക്കറ്റ് മാത്രമേ അംഗീകരിക്കൂ.
$ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന് ബയോ മെക്കാനിക്‌സ് അടക്കമുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് തുടങ്ങി. ചെന്നൈയിലെ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി.
$ കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ധാരണയായി. പ്രാഥമിക പ്രവൃത്തികള്‍ക്ക് 2.50 കോടി രൂപ അനുവദിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പുഃനസംഘടിപ്പിച്ചു
$ കേരള കായികചരിത്രത്തില്‍ ആദ്യമായി പൂര്‍ണമായും ജനാധിപത്യരീതിയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പുഃനസംഘടിപ്പിച്ചു. ഇതിനായി 2000 ലെ സ്‌പോര്‍ട്‌സ് ആക്ട് ഭേദഗതി ചെയ്തു.
$ സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും ഭാരവാഹികള്‍ക്ക് പ്രായപരിധിയും കാലാവധിയും നിശ്ചയിച്ചു. സ്‌പോട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് കൂടുതലായി കായികതാരങ്ങളെ നിയമിച്ചു.
$ പുതിയ കായിക നയത്തിന് അനുസരിച്ച് സ്‌പോര്‍ട്‌സ് ആക്റ്റില്‍ വിശദമായ ഭേദഗതികള്‍ വരുത്തി.
$ സ്‌പോര്‍ട്‌സ് ആക്റ്റ് പ്രകാരം, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. സ്‌പോര്‍ട്‌സ് ഡയറക്ടര്‍ തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുടെ ചുമതലയും വഹിക്കണമെന്ന നിബന്ധന കൊണ്ടുവന്നു.
തദ്ദേശ സ്ഥാപന തല സ്‌പോട്‌സ് കൗണ്‍സില്‍
$ രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപന തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ കായികപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലകള്‍ നല്‍കി. കായികമേഖലയുടെ വികേന്ദ്രീകൃത വികസനമാണ് കായികനയം പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. അതുപ്രകാരം താഴേത്തട്ടില്‍ കായിക പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമാണ് തദ്ദേശ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍.
ഹെല്‍ത്തി കിഡ്‌സ്
$ പ്രൈമറി വിദ്യാര്‍ത്ഥികളുടെ ശാരീരിക-മാനസിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഹെല്‍ത്തി കിഡ്‌സ് പദ്ധതി 55 സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചു. കൊച്ചുകുട്ടികള്‍ക്ക് ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടാനുള്ള ലളിതമായ ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.
$ സാമൂഹ്യ സംഘടനകളുടെയും മറ്റും സഹകരണത്തോടെ കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചു വരുന്നു.
കായിക പരിശീലന പദ്ധതികള്‍
$ 5 വര്‍ഷം കൊണ്ട് 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനുള്ള ഗോള്‍ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി 1 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. വിദഗ്ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം തുടങ്ങി. തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്കാണ് പരിശീലനം.
$ അത്‌ലറ്റിക്‌സ് പരിശീലനത്തിന് സ്‌കൂളുകളില്‍ സ്പ്രിന്റ് പദ്ധതി ആരംഭിച്ചു.
$ ജൂഡോ പരിശീലനത്തിന് ജൂഡോക്കോ എന്ന പദ്ധതിയും ബോക്‌സിങ്ങ് പരിശീലനത്തിന് പഞ്ച് പദ്ധതിയും സ്‌കൂള്‍ തലത്തില്‍ ആരംഭിച്ചു. ബോക്‌സിങ്ങ് 5 കേന്ദ്രങ്ങളിലും ജൂഡോ 10 കേന്ദ്രങ്ങളിലുമാണ് തുടങ്ങിയത്. ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനത്തിന് ഹൂപ്‌സ് പദ്ധതി 6 സ്‌കൂളുകളില്‍ തുടങ്ങി.
$ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി. ഇവിടെ ഷൂട്ടിംഗ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.
$ തിരുവനന്തപുരം കുമാരപുരത്ത് ടെന്നീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.
$ വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ എട്ടേക്കറില്‍ അന്താരാഷ്ട്ര നിലവാരമുള്ള ആര്‍ച്ചറി അക്കാദമിയുടെ നിര്‍മ്മാണം തുടങ്ങി. 7 കോടി ചെലവിലാണ് അക്കാദമി.
ജി വി രാജ, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍
$ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ജി വി രാജ, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നീ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ കായിക വകുപ്പ് ഏറ്റെടുത്തു.
$ അതിശയിപ്പിക്കുന്ന മാറ്റത്തിനാണ് ജി വി രാജ, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ സാക്ഷിയായത്. ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 35 കോടി രൂപയുടെയും കണ്ണൂരില്‍ 10 കോടിയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ജി വി രാജ, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ പുതിയ ഹോസ്റ്റലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഏകദേശം 7 കോടിയാണ് ഈ നിര്‍മ്മിതികള്‍ക്കുള്ള ചെലവ്.
$ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കഴിഞ്ഞ 3 വര്‍ഷവും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം നേടി.
$ സ്‌പോട്‌സ് സ്‌കൂള്‍ പ്രവേശനം 6-ാം ക്ലാസ് മുതലാക്കി. നേരത്തേ 8-ാം ക്ലാസായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനാണിത്.
തൃശൂര്‍ സ്‌പോട്‌സ് ഡിവിഷന്‍
$ തൃശൂരിലെ കുന്നംകുളത്ത് സ്‌പോട്‌സ് ഡിവിഷന്‍ ആരംഭിച്ചു. ഉന്നതനിലവാരമുള്ള ഫുട്‌ബോള്‍ കോര്‍ട്ടും 8 വരി സിന്തറ്റിക് ട്രാക്കും പരിശീലന മൈതാനവും ക്രിക്കറ്റ് പിച്ചും ഒരുക്കി. 4.5 കോടി രൂപ ചെലവില്‍ ആധുനിക ഹോസ്റ്റല്‍, മെസ് സംവിധാനങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
ഫുട്‌ബോള്‍ അക്കാദമികള്‍
$ കായിക ഡയറക്ടറേറ്റിന്റെയും സ്‌പോട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ 3 ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്കു മാത്രമാണ്. ഡയറക്ടറേറ്റിന്റെ അക്കാദമികള്‍ തിരുവനന്തപുരത്തും കണ്ണൂരിലും. കണ്ണൂരിലേത് പെണ്‍കുട്ടികള്‍ക്കാണ്. സ്‌പോട്‌സ് കൗണ്‍സിലിന്റെ വനിതാ ഫുട്‌ബോള്‍ അക്കാദമി എറണാകുളത്തും.
ഭിന്നശേഷി സ്‌പോര്‍ട്‌സ് പ്രോത്സാഹനം
$ ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ സ്‌റ്റേഡിയം 10 കോടി രൂപ ചെലവില്‍ ഒറ്റപ്പാലത്ത് നിര്‍മ്മാണം തുടങ്ങി.
$ പാരാ അത്‌ലറ്റുകളുടെ കായിക അസോസിയേഷന് ആദ്യമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം നല്‍കി.
$ അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടുന്ന പാരാ കായികതാരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ ആരംഭിച്ചു. അതുപ്രകാരം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് 2 ലക്ഷം വീതം അനുവദിച്ചു.
ഒരു സ്‌കൂള്‍ ഒരു ഗെയിം
$ കായിക ഉച്ചകോടിയിലെ വാഗ്ദാന പ്രകാരം സ്‌പോട്‌സ് ബിസിനസ് രംഗത്തെ പ്രമുഖരായ ഡെക്കാത്ത്‌ലണുമായി ചേര്‍ന്ന് ഒരു സ്‌കൂള്‍ ഒരു ഗെയിം എന്ന പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം തെരഞ്ഞെടുത്ത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒരു കായിക ഇനം നിശ്ചയിച്ച് ആവശ്യമായ കായികോപകരണങ്ങള്‍ നല്‍കി വരുന്നു. ആദ്യ ഘട്ടം കായികമേഖലയില്‍ മികവ് കാണിക്കുന്ന 80 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കി.
അന്താരാഷ്ട്ര കായിക സഹകരണം
$ സമഗ്ര കായികവികസനം ലക്ഷ്യമിട്ട് വിദേശ ഗവണ്‍മെന്റുകളുമായി സഹകരണം ശക്തമാക്കി. നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അസോസിയേഷനും നെതര്‍ലന്‍ഡ്‌സിലെ ബൊവ്‌ലാന്‍ഡര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫുട്‌ബോള്‍, ഹോക്കി പരിശീലന പദ്ധതിനടപ്പാക്കി.
$ ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയും സഹകരിച്ചുള്ള പദ്ധതി പുരോഗമിക്കുന്നു. ഒന്നാംഘട്ടമായി പരിശീലകര്‍ക്കുള്ള പരിശീലനം നടന്നു.
$ ലോകത്തെ പ്രമുഖ ക്ലബായ എ സി മിലാനുമായി ചേര്‍ന്ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമി നടക്കുന്നു.
$ പരിശീലകരെ ലഭ്യമാക്കാന്‍ ക്യൂബയുമായി ധാരണാപത്രം ഒപ്പുവെച്ചു. അത്‌ലറ്റിക്‌സ്, ജൂഡോ, വോളിബോള്‍, ബോക്‌സിങ്ങ് പരിശീലകരെ കൊണ്ടുവരാന്‍ ധാരണയായി.
$ സ്‌പെയ്‌നിലെ സ്‌പോട്‌സ് കൗണ്‍സിലും ലാ ലിഗയുമായി ചേര്‍ന്ന് പരിശീലന രംഗത്തും കായിക അക്കാദമികരംഗത്തും സഹകരണത്തിന് ധാരണയായി. സ്പാനിഷ് സ്‌പോട്‌സ് കൗണ്‍സില്‍, ലാ ലിഗ പ്രതിനിധികളുമായി മാഡ്രിഡില്‍ കായിക മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സന്ദര്‍ശനം
$ 2022 ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് കേരളത്തിലേക്ക് വരാന്‍ ധാരണയായി. 2025 നവംബര്‍ 10-18 തിയതികള്‍ക്കിടയിലാകും സന്ദര്‍ശനം. ലയണല്‍ മെസി അടക്കമുള്ള താരങ്ങള്‍ കേരളത്തില്‍ കളിക്കും. അര്‍ജന്റീനയുടെ എതിരാളികള്‍ ഉള്‍പ്പെടെ മത്സരം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണ്.
$ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനു(എഎഫ്എ)മായി സഹകരിച്ച് പരിശീലന, മത്സര തലങ്ങളില്‍ സഹകരണത്തിനും ധാരണയായി. എഎഫ്എ പ്രതിനിധികളുമായി കായിക മന്ത്രി നേരിട്ട് സ്‌പെയ്‌നില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.
കായിക മത്സരങ്ങള്‍
$ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കൊച്ചിയില്‍ നടന്ന മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചു.
$ 2019 ല്‍ തിരുവനന്തപുരത്ത് കേരള മാരത്തണ്‍ സംഘടിപ്പിച്ചു. 2020 ല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാരത്തണ്‍ നടന്നു.
$ കേരളത്തില്‍ ആദ്യമായി ബീച്ച് ഗെയിംസ് സംഘടിപ്പിച്ചു. 14 ജില്ലകളിലും ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി എന്നീ മത്സരങ്ങളില്‍ പുരുഷ - വനിത വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിജയികളെ പങ്കെടുപ്പിച്ച് വോളിബോള്‍, കബഡി, വടംവലി ഇനങ്ങളില്‍ സംസ്ഥാനതല മത്സരം സംഘടിപ്പിച്ചു.
$ 2022 ല്‍ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആദ്യമായി കേരളത്തില്‍ നടത്തി.
$ സന്തോഷ്‌ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 2022 ല്‍ മലപ്പുറം ജില്ലയില്‍ ഗംഭീരമായി നടന്നു.
$ ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കേരളം ആദ്യമായി വേദിയായി.
$ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച രണ്ട് ഇന്ത്യ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ തിരുവനന്തപുരത്ത് നടന്നു. ഒപ്പം ആദ്യ ദേശീയ ജമ്പ്‌സ് ചാമ്പ്യന്‍ഷിപ്പും നടന്നു.
$ ദേശീയ ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ് വട്ടിയൂര്‍ക്കാവ് റേഞ്ചില്‍ നടന്നു.
$ സ്‌പോട്‌സ് കൗണ്‍സില്‍ നേതൃത്വത്തില്‍ കോളേജ് ഗെയിംസ് സംഘടിപ്പിച്ചു.
$ ഓരോ ജില്ലയിലെയും മികച്ച അണ്ടര്‍ 17 ടീമുകളെ പങ്കെടുപ്പിച്ച് സി എം ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.
$ ഇന്ത്യ ആദ്യമായി വേദിയായ ഏഷ്യന്‍ മൗണ്ടന്‍ ബൈക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് പൊന്മുടിയില്‍ സംഘടിപ്പിച്ചു. ഇരുപതോളം രാജ്യങ്ങള്‍ പങ്കെടുത്തു.
$ 2018 ല്‍ തിരുവനന്തപുരത്ത് അന്തര്‍ദേശിയ സ്‌പോര്‍ട്‌സ് എക്‌സ്‌പോ സംഘടിപ്പിച്ചു. 2019 ല്‍ തിരുവനന്തപുരത്തും കണ്ണൂരിലും സംഘടിപ്പിച്ചു.
ചെ അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവല്‍
$ ക്യൂബയുമായുള്ള കായിക സഹകരണത്തിന്റെ ഭാഗമായി ചെ ഗുവേരയുടെ പേരില്‍ രാജ്യാന്തര ചെസ് മത്സരം സംഘടിപ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമനായ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്യാനന്ദയും മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും ക്യുബന്‍ ഗ്രാന്റ് മാസ്റ്റര്‍മാരും പങ്കെടുത്തു. 4 ദിവസം നീണ്ട ചെ അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിന്റെ ഭാഗമായി ശില്‍പ്പശാലയും നടന്നു.
കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോര്‍ട്‌സ്
$ കായികമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 2025 മെയ് 6 മുതല്‍ ഒരു മാസം നീളുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. ലഹരിക്കെതിരെ സ്‌പോര്‍ട്‌സ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ പ്രചാരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് വന്‍വിജയമായി.
$ കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര 13 ജില്ലകള്‍ പിന്നിട്ട് മലപ്പുറം ജില്ലയിലെ തിരൂരില്‍ സമാപിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത സമാപന പരിപാടി ആവേശകരമായി.
$ ഓരോ കേന്ദ്രത്തിലും വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍, യുവജന, സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തം ഉണ്ടായി. എല്ലാ കേന്ദ്രങ്ങളിലും കായികപരിപാടികളും കലാ പരിപാടികളും അവതരിപ്പിച്ചു.
$ ഓരോ ജില്ലയിലും 2 കേന്ദ്രങ്ങളിലായി വാക്കത്തോണും പൊതുയോഗവും ഒരു കേന്ദ്രത്തില്‍ മാരത്തണും നടന്നു. യാത്രയില്‍ കളി അസാധ്യമായിരുന്ന 44 കളിക്കളങ്ങള്‍ വീണ്ടെടുത്തു. അമ്പതോളം കേന്ദ്രങ്ങളില്‍ കായികോപകരണങ്ങള്‍ വിതരണം ചെയ്തു.
കായികതാരങ്ങള്‍ക്ക് പാരിതോഷികം
$ 2024 പാരിസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം ശ്രീജേഷിന് 2 കോടി രൂപ സമ്മാനിച്ചു.
$ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം ശ്രീജേഷിന് 2 കോടി രൂപയും സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷനും നല്‍കി. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളി താരങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കി.
$ ചെസ് ഗ്രാന്റ് മാസ്റ്റര്‍ എസ് എല്‍ നാരായണന് ലോകകപ്പ് ചെസ്സിന് ഒരുങ്ങാന്‍ 10 ലക്ഷം രൂപ അനുവദിച്ചു.
$ റോളര്‍ സ്‌കേറ്റിങ്ങില്‍ അന്താരാഷ്ട്ര മെഡല്‍ ജേതാവായ അഭിജിത് അമല്‍രാജിന് 4 ലക്ഷം രൂപ അനുവദിച്ചു.
$ പാരലിമ്പിക്‌സ് ലോക മെഡല്‍ ജേതാവ് ജോബി ജോസഫിന് 2 ലക്ഷം രൂപ അനുവദിച്ചു.
$ ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മിക്‌സഡ് 4-400 റിലേയില്‍ വെങ്കലം നേടിയ അബ്ദുള്‍ റസാഖിന് 1 ലക്ഷം രൂപ അനുവദിച്ചു.
$ സോഫ്റ്റ് ബോള്‍ ഏഷ്യാകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി പി അജ്മലിന് അമ്പതിനായിരം രൂപ അനുവദിച്ചു.
$ സന്തോഷ് ട്രോഫി നേടിയ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതം നല്‍കി.
$ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളതാരങ്ങളായ എച്ച് എസ് പ്രണോയ്, അര്‍ജുന്‍ എന്നിവര്‍ക്ക് 5 ലക്ഷം വീതവും പരിശീലകനായ വിമല്‍കുമാറിന് 3 ലക്ഷം രൂപയും നല്‍കി.
$ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപയും വെള്ളിയും വെങ്കലവും നേടിയ ട്രീസ ജോളി, വെള്ളി നേടിയ അബ്ദുള്ള അബൂബക്കര്‍, ശ്രീശങ്കര്‍, ശ്രീജേഷ് എന്നിവര്‍ക്ക് 10 ലക്ഷവും നല്‍കി. എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, ശ്രീ ശങ്കര്‍, ട്രീസ ജോളി എന്നിവര്‍ക്ക് ജോലി നല്‍കാനും തീരുമാനിച്ചു.
$ ചെസ് ഒളിമ്പ്യാഡില്‍ മെഡല്‍ നേടിയ നിഹാല്‍ സരിന് 10 ലക്ഷവും മികച്ച പ്രകടനം കാഴ്ചവെച്ച എസ് എല്‍ നാരായണന് 5 ലക്ഷവും നല്‍കി.
$ 2022 ദേശീയ ഗെയിംസില്‍ വ്യക്തിഗത മെഡല്‍ നേടിയ താരങ്ങള്‍ക്ക് സ്വര്‍ണം -5 ലക്ഷം, വെള്ളി- 3, വെങ്കലം-2 എന്നിങ്ങനെയും ടീമിനങ്ങള്‍ക്ക് സ്വര്‍ണം- 2 ലക്ഷം, വെള്ളി- 1.5, വെങ്കലം -1 എന്നിങ്ങനെ തുക നല്‍കി.
$ ചൈനയില്‍ 2023 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. സ്വര്‍ണം 25 ലക്ഷം, വെള്ളി 18 ലക്ഷം, വെങ്കലം 12.5 ലക്ഷം എന്നിങ്ങനെയാണ് സമ്മാനിച്ചത്.
$ 2024 പാരിസ് ഒളിമ്പിക്‌സിനു യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്കും പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ക്കും ഒരുക്കങ്ങള്‍ക്ക് 5 ലക്ഷം വീതം നല്‍കി.
കായികതാരങ്ങള്‍ക്കുള്ള സഹായം
$ അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1600 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷന് അര്‍ഹതയ്ക്കുള്ള കുടുംബ വാര്‍ഷിക വരുമാനപരിധി ഒരുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇരുപതിനായിരമായിരുന്നു പരിധി.
$ കായിക ഡയറക്ടറേറ്റിനും സ്‌പോട്‌സ് കൗണ്‍സിലിനും കീഴിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സാഹചര്യത്തില്‍ കായികപോഷണ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 1750 കുട്ടികള്‍ക്ക് കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കി. സപ്ലൈകോയും മില്‍മയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
$ അവശത അനുഭവിക്കുന്ന 26 സര്‍ക്കസ് കലാകാരന്മാരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഈ പെന്‍ഷനും 1600 രൂപയാക്കി.
$ കേരളത്തിന്റെ ഏക ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡ്രറികിന് സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കി. കണ്ണൂര്‍ പയ്യാമ്പലത്തിനടുത്ത് പള്ളിയാംമൂലയിലാണ് 42 ലക്ഷം രൂപ ചെലവിട്ടുള്ള വീട്.
$ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ കാസര്‍ഗോഡ് പിലിക്കോട് സ്വദേശി കെ പി രാഹുലിന് 15 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്‍കി. രാഹുലിന് വിദ്യാഭ്യാസ വകുപ്പില്‍ ക്ലര്‍ക്ക് ജോലിയും നല്‍കിയിരുന്നു.
$ കാസര്‍ഗോഡ് സ്വദേശി ഫുട്‌ബോള്‍ താരം ആര്യശ്രീക്ക് 10 ലക്ഷം രൂപ അനുവദിച്ച് വീട് നിര്‍മ്മിച്ചു.
$ ദേശീയ ഗെയിംസില്‍ ട്രിപ്പിള്‍ജമ്പ് സ്വര്‍ണ്ണം നേടിയ വി ഷീനയ്ക്ക് വീട് നിര്‍മ്മിക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചു.
$ കാസര്‍ഗോഡ് സ്വദേശി വോളി താരം നജിമുദ്ദീന് ചികിത്സാസഹായം 3 ലക്ഷം രൂപ.
$ പരിശീലനത്തിനിടെ പരിക്കേറ്റ് അടിയന്തര ചികിത്സയ്ക്ക് വിധേയയായ വോളിബോള്‍ താരം അന്‍ജിത എന്‍ ബിക്ക് ചികിത്സയ്ക്ക് ചെലവായ 1.10 ലക്ഷം രൂപ നല്‍കി.
$ ബോഡി ബില്‍ഡിങ്ങില്‍ മിസ്റ്റര്‍ യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ മലയാളി താരം ചിത്തരേഷ് നടേശന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
$ ദേശീയ അമ്പെയ്ത്ത് താരം കണ്ണൂരിലെ അനാമിക സുരേഷിന് അമ്പും വില്ലും വാങ്ങാന്‍ രണ്ട് ലക്ഷം രൂപ അനുവദിച്ചു.
$ ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് ചികിത്സാ സഹായം 3 ലക്ഷം രൂപ നല്‍കി.
$ ദേശീയ ഷൂട്ടിങ്ങ് താരം കീര്‍ത്തി കെ സുശീലന് പരിശീലനസഹായം 5 ലക്ഷം രൂപ അനുവദിച്ചു.
$ നീന്തല്‍താരം സജന്‍ പ്രകാശിന് പരിശീലനത്തിന് 10 ലക്ഷം അനുവദിച്ചു.
$ മൗണ്ടനിയര്‍ സുഹറയ്ക്ക് എവറസ്റ്റ് ദൗത്യത്തിന് 2 ലക്ഷം രൂപ അനുവദിച്ചു.
സ്‌പോട്‌സ് ക്വാട്ട നിയമനം
$ കഴിഞ്ഞ 9 വര്‍ഷത്തിനിടെ സ്‌പോട്‌സ് ക്വാട്ടയില്‍ റെക്കോഡ് നിയമനം നടന്നു. ഈ കാലയളവില്‍ 960 കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്.
$ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ 580 പേര്‍ക്ക് നിയമനം നല്‍കി. ഈ ഗവണ്‍മെന്റ് സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക്‌ലിസ്റ്റില്‍ നിന്ന് 65 പേര്‍ക്ക് കൂടി നിയമനം നല്‍കി. 2017-23 ല്‍ സ്‌പോട്‌സ് ക്വാട്ടയില്‍ പൊലീസില്‍ 168 പേര്‍ക്കും കെഎസ്ഇബിയില്‍ 61 പേര്‍ക്കും നിയമനം നല്‍കി.
$ സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി.
$ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം മെഡല്‍ നേടിയ 83 കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ എല്‍ ഡി സി തസ്തികയില്‍ നിയമിച്ചു. അതിനായി കായികവകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയതും ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയതുമായ 67 പേര്‍ക്ക് നേരത്തേ ജോലി നല്‍കിയിരുന്നു.
$ 2019 ലോക ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്‌സായ ചിത്തരേഷ് നടേശനും വെള്ളി മെഡല്‍ ജേതാവ് ഷിനു ചൊവ്വയ്ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി.
$ തിരുവനന്തപുരത്ത് വഴിയോര പച്ചക്കറി കച്ചവടം നടത്തി ജീവിച്ച മുന്‍ ദേശീയ ഹോക്കി താരം വി ഡി ശകുന്തളയ്ക്ക് കായിക യുവജന കാര്യാലയത്തിനു കീഴില്‍ ജോലി.
$ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ച കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി സരോജിനി തോലാത്തിന് കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനില്‍ ജോലി.
$ 2018 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 കായികതാരങ്ങള്‍ക്ക് അസിസ്റ്റന്റ് സ്‌പോട്‌സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ നിയമനം നല്‍കി. പി യു ചിത്ര, മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, വി കെ വിസ്മയ, വി നീന എന്നിവര്‍ക്കാണ് ജോലി നല്‍കിയത്.
$ 2015-19 കാലയളവിലെ സ്‌പോട്‌സ് ക്വാട്ടയില്‍ 249 പേര്‍ക്ക് നിയമനം നല്‍കി. ഒരു തസ്തികയില്‍ പ്രത്യേക പരിഗണനയില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിന് നേരത്തേ ജോലി നല്‍കിയിരുന്നു.
$ അന്താരാഷ്ട്ര മെഡല്‍ ജേതാവായ അത്‌ലറ്റ് ടിയാന മേരി തോമസിന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്‌പോട്‌സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ നിയമനം നല്‍കി. ജൂനിയര്‍ തലത്തില്‍ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവായ അത്‌ലറ്റ് സ്വാതി പ്രഭയ്ക്ക് സ്‌പോട്‌സ് കേരള ഫൗണ്ടേഷനില്‍ ക്ലര്‍ക്ക് ആയി നിയമനം നല്‍കി.
$ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരളാ ടീമിലെ അംഗം രതീഷ് സി. കെ യ്ക്ക് കിന്‍ഫ്രയില്‍ ജോലി.
$ കബഡി താരം പി. കെ രാജിമോള്‍, സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത പി. കെ. ഷൈബന്‍ എന്നിവര്‍ക്കും ജോലി.
ഇതൊക്കെയാണ് ഇതുവരെ കായികമേഖലയിൽ നടപ്പാക്കിയ അടിസ്ഥാന വികസന പദ്ധതികൾ എന്ന് മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR