Enter your Email Address to subscribe to our newsletters

Thiruvananthapuram,9 ഡിസംബര്‍ (H.S.)
സിപിഎമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്ന വഞ്ചിയൂർ ഭാഗം 2 ല്‍ റീപോളിങ് ആവശ്യപ്പെട്ട് ബിജെപി.
ഇതിനകം നൂറില്‍പ്പരം കള്ള വോട്ട് നടന്ന് കഴിഞ്ഞു. വോട്ടർ ലിസ്റ്റില്‍ ഇല്ലാത്തതും, വഞ്ചിയൂരില്‍ താമസം ഇല്ലാത്തവരുമായ ട്രാൻസ്ജൻഡേഴ്സിനെ വരെ ഇറക്കി വോട്ട് ചെയ്യിപ്പിച്ചുവെന്ന് ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
ബിജെപിയുടെ വനിതാ നേതാവിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു. രാവിലെ മുതല്‍ അസ്രൂതിതമായ കള്ള വോട്ട് നടക്കുന്നുവെന്നും ഇതിന് ഉദ്യോഗസ്‌ഥൻമാരുടെ പിന്തുണ ലഭിക്കുന്നുവെന്നും കരമന ജയൻ പറഞ്ഞു. പരാജയ ഭീതി മൂലമാണ് സിപിഎം വ്യാപകമായി കള്ളവോട് ചെയ്യിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
വഞ്ചിയൂർ ബൂത്ത് രണ്ടില്‍ കള്ള വോട്ട് ഇപ്പോള്‍ നടന്നു. ബിജെപി പ്രവർത്തകരെ ചലഞ്ച് ചെയ്യാൻ അനുവദിക്കുന്നില്ല. എല്‍ ഡി എഫ് സ്ഥാനാർത്ഥിയുടെ സഹായിയുടെ മകള്‍ രണ്ടിടത്ത് വോട്ട് ചെയ്തു. അവർക്ക് കുന്നുകുഴിയിലും വോട്ട് ഉണ്ട്. ഭരണ സംവിധാനം ഒന്നിച്ച് നില്‍ക്കുന്നു. വഞ്ചിയൂർ വാർഡ് രണ്ടാം ബൂത്തില്‍ റീ പോളിംഗ് നടത്തണം. ബിജെപി ശക്തമായി നേരിടും. വീഡിയോഗ്രാഫി കൃത്യമായി നടക്കുന്നില്ല. ക്യാമറയുടെ ചാർജ് കഴിഞ്ഞു എന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും കരമന ജയൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR