Enter your Email Address to subscribe to our newsletters

Thiruvanathapuram, 9 ഡിസംബര്‍ (H.S.)
പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.പ്രാഥമിക കണക്കുകള്‍ പ്രകാരം 70.28 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. അന്തിമ കണക്കിൽ വ്യത്യാസം ഉണ്ടാവും.
എറണാകുളത്താണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ്. തിരുവനന്തപുരം 65.74, കൊല്ലം 69.11, പത്തനംതിട്ട 65.78, ആലപ്പുഴ 72.57, കോട്ടയം 69.50, ഇടുക്കി 70.00 എറണാകുളം 73.16 ശതമാനം പോളിംഗും രേഖപ്പെടുത്തി.
579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായിരിക്കുന്നത്. ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തില്‍ 471 ഗ്രാമപഞ്ചായത്തുകളില്‍ 8,310 സ്ഥാനാർഥികള്‍ ജനവിധി തേടി. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളില്‍ 164 പേരും ജനവിധി തേടി. 39 മുനിസിപ്പാലിറ്റികളില്‍ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും ജനവിധി തേടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR