Enter your Email Address to subscribe to our newsletters

Thiruvananthapuram, 9 ഡിസംബര്‍ (H.S.)
തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് എന്നും മികച്ച വിജയം നേടിയിട്ടുള്ളതെന്നും ഇത്തവണയും അത് ആവർത്തിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.
വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാട് എടുക്കുന്നത് സിപിഎമ്മാണെന്നും അത് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു എം.എ ബേബി.
അതിജീവിതമാർക്ക് ധൈര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടമായി കേരളത്തെ മാറ്റാൻ എല്‍ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ് . അതിനായി ഏതറ്റം വരെയും പോകും . കേരളത്തിലെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഭരണത്തുടർച്ച ലഭിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത് . സർക്കാർ നടത്തിയ വികസന,ക്ഷേമ പ്രവർത്തനങ്ങള്‍ നോക്കിയാണ് ത്രിതല പഞ്ചായത്ത് പ്രവർത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുന്നത്. അത്കൊണ്ട്തന്നെ കേരളത്തിലുടനീളം വളരെ മികച്ച വിജയം തന്നെ എല്‍ഡിഎഫിനുണ്ടാകും.
ശബരിമല സ്വർണ്ണപാളി വിവാദം ചർച്ച ചെയ്യുമ്ബോഴും ഇടതുപക്ഷത്തിന് തലയുയർത്തി പിടിക്കാനാകും . ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത് .
ഇടതുപക്ഷവുമായി ഏതെങ്കിലും ബന്ധമുള്ളവർ തെറ്റ് ചെയ്താലും അവർക്കെതിരെ പോലും നടപടിയെടുക്കുന്ന സർക്കാരാണിത് . നിഷ്പക്ഷമായി പൊലീസ് ഭരണം ഉണ്ടെന്നതിന്റെ തെളിവാണിത് . തെരഞ്ഞെടുപ്പ് കാലത്ത് വർഗീയത സജീവ ചർച്ചാ വിഷയമായി. എല്ലാതരം വർഗീയതക്ക് എതിരേയും ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്.' എം എ ബേബി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR