Enter your Email Address to subscribe to our newsletters

Ernakulam, 9 ഡിസംബര്‍ (H.S.)
മലയാറ്റൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കൊലപാതകം എന്നാണ് പൊലീസ് സംശയമുന്നയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR