സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍ പൂര്‍ണ്ണമായും പൗര കേന്ദ്രീകൃതം; ആളുകള്‍ നേരിടുന്ന ദൈനംദിന തടസ്സങ്ങള്‍ നീക്കം ചെയ്യണം: പ്രധാനമന്ത്രി മോദി
Delhi, 9 ഡിസംബര്‍ (H.S.) പരിഷ്കാരങ്ങള്‍ വേഗത്തിലും വ്യക്തമായ ഉദ്ദേശ്യത്തോടെയും നടക്കുന്ന “പരിഷ്കരണ എക്സ്പ്രസ്” ഘട്ടത്തിലേക്ക് സർക്കാർ പ്രവേശിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ പരിഷ്കാരങ്ങള്‍ പൂർണ്ണമായും പൗര കേന്ദ്രീകൃതമ
Narendra Modi


Delhi, 9 ഡിസംബര്‍ (H.S.)

പരിഷ്കാരങ്ങള്‍ വേഗത്തിലും വ്യക്തമായ ഉദ്ദേശ്യത്തോടെയും നടക്കുന്ന “പരിഷ്കരണ എക്സ്പ്രസ്” ഘട്ടത്തിലേക്ക് സർക്കാർ പ്രവേശിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

സർക്കാരിന്റെ പരിഷ്കാരങ്ങള്‍ പൂർണ്ണമായും പൗര കേന്ദ്രീകൃതമാണെന്നും, സാമ്ബത്തികമോ വരുമാനമോ ലക്ഷ്യമാക്കുന്നതല്ലെന്നും, മറിച്ച്‌ ആളുകള്‍ നേരിടുന്ന ദൈനംദിന തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ അവർക്ക് പൂർണ്ണ ശേഷിയിലേക്ക് വളരാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻഡിഗോ എയർലൈൻ നേരിടുന്ന പ്രവർത്തന പ്രതിസന്ധിക്കിടയിലാണ് പ്രധാനമന്ത്രി ഈ പരാമർശങ്ങള്‍ നടത്തിയത്. തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും ബാംഗ്ലൂരില്‍ നിന്നുള്ള 121 സര്‍വീസുകളും റദ്ദാക്കി. ഹൈദരാബാദ് തിരുവനന്തപുരം ചെന്നൈ ലക്‌നൗ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയും പ്രതിസന്ധി ബാധിച്ചു.

30-40 പേജുള്ള ഫോമുകളുടെയും അനാവശ്യമായ കടലാസുകളുടെയും സംസ്കാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. പൗരന്മാരുടെ വീട്ടുവാതില്‍ക്കല്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ഒരേ ഡാറ്റ ആവർത്തിച്ച്‌ സമർപ്പിക്കുന്നത് ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം നേടിയ ശ്രദ്ധേയമായ വിജയത്തിന് ശേഷം വിളിച്ചു ചേർത്ത എൻ‌ഡി‌എ പാർലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എല്ലാ കമ്ബനികളുമായി ആലോചിച്ച ശേഷമാണ് ഡിജിസിഎ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. നിലവിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഇന്‍ഡിഗോയ്‌ക്ക് ആണെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പാര്‍ലമെന്റില്‍ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News