Enter your Email Address to subscribe to our newsletters

Kochi, 9 ഡിസംബര്‍ (H.S.)
കിഴക്കമ്ബലത്ത് ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബ് വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.സി പി എം പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.
കിഴക്കമ്ബലത്തെ സെന്റ് മേരീസ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ട്വന്റ് 20ക്ക് സ്വാധീനമുളളയിടങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സാബു എം ജേക്കബ് ആരോപിച്ചു. ഇവിടെ നടക്കുന്നത് ജനാധിപത്യമല്ല, ഗുണ്ടായിസമാണെന്നും കുന്നത്തുനാടില്‍ ഇടതും വലതും ചേര്‍ന്ന് കൊള്ളയടിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി 20ക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് സഖ്യമാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതും നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുന്നതും തുടങ്ങി എല്ലാ കാര്യങ്ങളും ഇവിടെ ഉണ്ടായി. വോട്ട് ചെയ്യാനെത്തിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുന്ന സ്ഥിതിയാണ്.അപ്പോള്‍ പിന്നെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സാബു എം ജേക്കബ് ചോദിച്ചു.
എന്നാല്‍ പോളിംഗ് ബൂത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുന്നതാണ് വിലക്കിയതെന്ന് കോണ്‍ഗ്രസ്, സി പി എം പ്രവര്‍ത്തകര്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR