Enter your Email Address to subscribe to our newsletters

Pathanamthitta, 9 ഡിസംബര്‍ (H.S.)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഉത്തത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ല. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. ആ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതിജീവിതയായ നടിയോടൊപ്പമാണ് എന്ന് കേരളം ചിന്തിക്കുമ്പോഴാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിലീപിനൊപ്പം എന്ന നിലപാട് എടുത്തിരിക്കുന്നത്. ഇഅടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്യ കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ ഉദാഹരണമാണ് എന്നാണ് സിപിഎം ആരോപിക്കുന്നത്.
---------------
Hindusthan Samachar / Sreejith S