ഗൂഢാലോചന ദിലീപിന്റെ തോന്നല്‍; അന്വേഷണം തെളിവിന്റെ അടിസ്ഥാനത്തില്‍; കേരളം അവള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി
kannur, 9 ഡിസംബര്‍ (H.S.) നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് ഒപ്പമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നലാണെന്നും മുഖ്യമന്ത്രി പറഞ
Pinarayi Vijayan


kannur, 9 ഡിസംബര്‍ (H.S.)

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് ഒപ്പമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതയ്ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സമൂഹം അതിജീവിതയ്ക്ക് ഒപ്പമാണ്. അടൂര്‍ പ്രകാശിന്റേത് രാഷ്ട്രീയ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാന്‍ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നും അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണ് . ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികളെന്നും ദിലീപ് പറഞ്ഞു.

ദിലീപിനെ അനുകൂലിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. നടന്‍ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ദിലീപുമായി അടുത്ത ബന്ധമാണുള്ളത്. വ്യക്തിപരമായി സന്തോഷമെന്നും അടൂര്‍ പ്രകാശ്. അറസ്റ്റ് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതായും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ പറഞ്ഞു. അടൂര്‍ പ്രകാശിനെ തിരുത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. വിധി സര്‍ക്കാരിന്റെ പരാജയമാണെന്നും അപ്പീല്‍ പോകണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പ്രസ്താവന വിവാദമായതോടെ നിലപാടില്‍ മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതികിട്ടാന്‍ വേണ്ടത് ചെയ്യണം. പ്രോസിക്യൂഷന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News